മലപ്പുറം: സഖാവ് കുഞ്ഞാലി പകർന്ന് നൽകിയ സന്ദേശം ജീവിതത്തിലുടനീളം പകർത്തുകയാണ് പോത്തുകൽ പഞ്ചായത്തിലെ കോടാലി പൊയിൽ സ്വദേശി സഖാവ് അബു എന്ന ഗാന്ധി അബു.1960 മുതൽ 1969 വരെ സഖാവ് കുഞ്ഞാലിയോടൊപ്പമാണ് ആനപ്പട്ടത്ത് അബു പ്രവർത്തിച്ചത് .ആ ദിവസങ്ങള്‍ ഇപ്പോളും തന്‍റെ ഓർമ്മയിലുണ്ടെന്ന് അബു പറയുന്നു.
സഖാവ് കുഞ്ഞാലിയുടെ ഓർമ്മയിൽ ഗാന്ധി അബു - എറനാട് വിപ്ലവ സൂര്യൻ
ഈ പ്രളയ സമയത്ത് ദുബായിലായിരുന്ന അബു നാട്ടിൽ തിരിച്ചെത്തി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. ആറ് കുടുംബങ്ങൾക്ക് വീടുവെയ്ക്കാനായി 33 സെന്‍റ് സ്ഥലം സൗജന്യമായി നൽകി. പ്രളയ സമയത്ത് ദുരിതബാധിതർക്ക് ഭക്ഷണം നൽകാനും അബു നിർദ്ദേശം നൽകിയിരുന്നു.
സഖാവ് കുഞ്ഞാലിയോടൊപ്പം പ്രവർത്തിച്ച അബു സ്വന്തം ജീവിതത്തിലും ആ നന്മകള്‍ പകർത്തി. പ്രളയ സമയത്ത് ദുബായിലായിരുന്ന അബു നാട്ടിൽ തിരിച്ചെത്തി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. ആറ് കുടുംബങ്ങൾക്ക് വീടുവെയ്ക്കാനായി 33 സെന്‍റ് സ്ഥലമാണ് അബു സൗജന്യമായി നൽകിയത് . പ്രളയ സമയത്ത് ദുരിതബാധിതർക്ക് ഭക്ഷണം നൽകാനും അബു മുന്നിലുണ്ടായിരുന്നു. ആനപ്പട്ടത്ത് വീട്ടിൽ നിന്നും ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത് അബു ആണ്.സഖാവ് കുഞ്ഞാലിയുടെ പ്രവർത്തനങ്ങളില്‍ ആകൃഷ്ടനായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ ചേർന്നത്.