മലപ്പുറം :കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നത് രക്ഷിതാക്കൾക്ക് തലവേദനയാകാറുണ്ട്. എന്നാല്‍ ഫോണിലും കമ്പ്യൂട്ടറിലും ഫലപ്രദമായി സമയം വിനിയോഗിച്ച് സാങ്കേതികവിദ്യ രംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയാണ് മലപ്പുറത്തുകാരി ഇഷല്‍.
ഗെയിം ആപ്പുകളും വെബ്സൈറ്റുകളും രൂപകല്‍പ്പന ചെയ്താണ് നിലമ്പൂര്‍ സ്വദേശിയായ ഈ നാലാം ക്ലാസുകാരി ശ്രദ്ധയാകര്‍ഷിക്കുന്നത്. ഷാഹിദ് - ആയിഷ സമീഹ ദമ്പതികളുടെ മൂത്ത മകളാണ് ഇഷൽ. മാതാപിതാക്കൾ വിദ്യാഭ്യാസ രംഗത്ത് സ്വന്തമായി സംരംഭമുള്ളവരാണ്.
READ ALSO:കൊവിഡ് തരംഗത്തില്‍ പിടിച്ചു നില്ക്കാനാവാതെ കേരളം
ആയിഷയാണ് കോഡിങ്ങിനെക്കുറിച്ച് ഇഷലിന് പരിചയപ്പെടുത്തുന്നത്. മാതാപിതാക്കളെപ്പോലെ തന്റെയും മേഖല ഇതാണെന്ന് ഇഷൽ തിരിച്ചറിഞ്ഞു. ഗൂഗിള്‍ വഴി സൗജന്യ ആപ്ലിക്കേഷന്‍ ഡവലപ്പ്മെന്റ് പ്ലാറ്റ്ഫോം വഴിയാണ് ഇഷൽ ഗെയിമടക്കമുള്ളവ വികസിപ്പിക്കുന്നത്.
ഗെയിം ആപ്പുകളും വെബ്സൈറ്റുകളും നിർമിച്ച് കുട്ടിത്താരം ഇഷൽ ഇതിനകം ഗെയിമടക്കം 60 ആപ്പുകൾ ഈ കൊച്ചു മിടുക്കി നിർമിച്ചിട്ടുണ്ട്. ഗെയിമുകളുടെയും മറ്റ് ആപ്പുകളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ ചിത്രങ്ങൾ വരയ്ക്കുന്നതും ഇഷൽ തന്നെ.
കോഡിങ്ങ് അടക്കം പക്വതയോടെയാണ് മകൾ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നതെന്നും, അതിൽ അഭിമാനമുണ്ടെന്നും പിതാവ് ഷാഹിദ് പറയുന്നു. നിലമ്പൂർ പീവീസ് മോഡൽ സ്കൂളിലെ വിദ്യാർഥിയായ ഇഷൽ കരകൗശല നിർമാണത്തിലും മിടുക്കിയാണ്.