മലപ്പുറം: പിണറായി സർക്കാരിനെ ജനങ്ങൾ ഒരിക്കലും കൈവിടില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അത് കാണാൻ കഴിയുമെന്നും ഗഫൂർ ലില്ലിസ്. തിരൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും ഗഫൂർ ലില്ലിസ് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിനെ ജനം കൈവിടില്ല; തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പങ്കുവെച്ച് ഗഫൂർ ലില്ലിസ്
തിരൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ഗഫൂർ ലില്ലിസ് പറഞ്ഞു. തിരൂരിന് പാഴായിപ്പോയ പത്ത് വർഷക്കാലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
കേരളത്തിലെ മറ്റു ജില്ലകളിൽ വലിയ വികസനപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അത്തരം വികസനപ്രവർത്തനങ്ങളൊന്നും തിരൂരിൽ കണ്ടിട്ടില്ല. തിരൂരിലെ ജനങ്ങൾക്ക് വേണ്ട രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ഇവിടുത്തെ മുൻ എംഎൽഎക്കോ അവർക്ക് നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിനോ കഴിഞ്ഞിട്ടില്ല. അതിനാൽ ഇനിയുള്ള കാലം തിരൂരിന് പാഴായിപ്പോയ പത്ത് വർഷക്കാലം തിരിച്ചുപിടിക്കണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദമാക്കി.
പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ജനങ്ങളുടെ കൂടെ നിന്ന പിണറായി സർക്കാരിനെ ജനങ്ങൾ ഒരിക്കലും കൈവിടില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അത് നമുക്ക് കാണാൻ കഴിയുമെന്നും ഗഫൂർ ലില്ലിസ് കൂട്ടിച്ചേർത്തു.