മലപ്പുറം: ഇന്ത്യൻ ആർമി റിക്രൂട്ട്മെന്‍റിന് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് സൗജന്യ പ്രീ റിക്രൂട്ട്മെന്‍റ് റാലി നടത്തി മലപ്പുറം സൈനിക കൂട്ടായ്‌മ. ഫിസിക്കൽ-മെഡിക്കൽ ടെസ്റ്റുകളും മോഡൽ എഴുത്ത് പരീക്ഷയും നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ ട്രൈനിംഗും ഇവർക്കായി നൽകുന്നുണ്ട്. മാർച്ച് ആറ് മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ ആർമി സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന 600ലധികം യുവാക്കൾക്കാണ് പ്രീ റിക്രൂട്ട്മെന്‍റ് റാലി നടത്തിയത്.
യുവാക്കൾക്ക് മലപ്പുറം സൈനിക കൂട്ടായ്‌മയുടെ സൗജന്യ പ്രീ റിക്രൂട്ട്മെന്‍റ് റാലി - indian army recruitment
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്‍റിന് തയ്യാറെടുക്കുന്ന 600ലധികം ഉദ്യോഗാർഥികൾക്കാണ് സൗജന്യ പ്രീ റിക്രൂട്ട്മെന്‍റ് റാലി നടത്തിയത്
ലീവിന് നാട്ടിലെത്തിയ സൈനികരുടെയും വിമുക്ത ഭടന്മാരുടെയും നേതൃത്വത്തിലായിരുന്നു സൗജന്യ റാലി സംഘടിപ്പിച്ചത്. കൊണ്ടോട്ടി ഇഎംഇഎ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെമ്പൻ മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു. സുബേദാർ മേജർ സി. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. സൗജന്യ ട്രൈനിംഗിനായി എന്‍റെ രാജ്യം വാട്‌സാപ്പ് കൂട്ടായ്‌മ രൂപീകരിച്ചിട്ടുണ്ട്. മാത്യകാ പ്രവർത്തനകൾക്ക് സുബേദാർ ഫൈസൽ എടരിക്കോട്, ഹരീഷ് വാഴയൂർ, സുബേദാർ ശ്രീകുമാർ, മുഹമ്മദലി തുടങ്ങിയവരും നേതൃത്വം നൽകുന്നുണ്ട്.