കേരളം

kerala

ETV Bharat / state

അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ പിടിയില്‍ - malappuram

അരീക്കോട് ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലിൽ അസൈനാർ എന്ന അറബി അസൈനാർ (61) നെയാണ് അറസ്റ്റ് ചെയ്തത്.

അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പൊലീസ് പിടിയില്‍ malappuram FRAUD
അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പൊലീസ് പിടിയില്‍

By

Published : Jan 23, 2020, 9:56 PM IST

മലപ്പുറം:അറബിയില്‍ നിന്നും സാമ്പത്തികസഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 16 പവൻ തൂക്കമുള്ള ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. അരീക്കോട് ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലിൽ അസൈനാർ എന്ന അറബി അസൈനാർ (61) നെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഐ.ഗിരീഷ്കുമാർ , എസ്ഐ മഞ്ചിത് ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ജനുവരി 7-ന് വൈകിട്ട് പെരിന്തല്‍മണ്ണ ഊട്ടിറോഡില്‍ 48 കാരിയായ സ്ത്രീയും കാഴ്ച വൈകല്യമുള്ള മകളും ബസ് കാത്ത് നില്‍ക്കുമ്പോള്‍ അടുത്തെത്തിയ അസൈനാർ ഗൾഫിൽ നിന്ന് ചികിൽസക്കായി ഒരു അറബി പെരിന്തൽമണ്ണയിലെത്തിയിട്ടുണ്ടെന്നും അയാൾക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ താൽപര്യമുണ്ടെന്നും ആശുപത്രിക്കടുത്തുള്ള ലോഡ്ജിലാണ് അറബി താമസിക്കുന്നതെന്നും അവിടെയെത്താനും പറഞ്ഞു. മുറിയിലെത്തിയപ്പോള്‍ അണിഞ്ഞിട്ടുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടാല്‍ പണക്കാരാണെന്ന് തോന്നി അറബി സഹായം ചെയ്യില്ലെന്ന് പറഞ്ഞ് അസൈനാർ ഊരി വാങ്ങി. കുറച്ച് സമയം കഴിഞ്ഞ് ഫോണിൽ വിളിക്കുന്നതായി ഭാവിച്ച് അറബി ഇവിടേക്ക് വരില്ലെന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞതായും പറഞ്ഞ് പുറത്തിറങ്ങി. ഓട്ടോയിൽ കയറി മൂന്നുപേരും പട്ടിക്കാട് ഭാഗത്തേക്ക് പോയി. തുടര്‍ന്ന് വഴിയിൽ വച്ച് അസൈനാർ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

പരാതി ലഭിച്ചയുടൻ പ്രത്യേക അന്വേഷണ സംഘം ടൗണിലെയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തതിൽ കണ്ണൂർ ,കോഴിക്കോട് ജില്ലകളിലായി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു. അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details