കേരളം

kerala

ETV Bharat / state

മലപ്പുറത്ത് നാല് വാർഡുകൾ കൂടി കണ്ടെയിൻമെന്‍റ് സോണില്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ, കോടതി, അവശ്യ സേവനം നൽകുന്ന സ്ഥാപനങ്ങൾ, മെഡിക്കൽ ലാബ്, മീഡിയ എന്നിവർക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്.

കൊവിഡ് നിയന്ത്രണങ്ങൾ  മലപ്പുറം കണ്ടെയിൻമെന്‍റ് സോണുകൾ  മലപ്പുറം കൊവിഡ്  പുതിയ കണ്ടെയിൻമെന്‍റ് സോണുകൾ  covid restrictions  malappuram containment zones  malappuram covid  new containment zones
മലപ്പുറത്ത് നാല് വാർഡുകൾ കൂടി കണ്ടെയിൻമെന്‍റ് സോണുകളാക്കി

By

Published : Oct 27, 2020, 12:22 PM IST

Updated : Oct 27, 2020, 12:55 PM IST

മലപ്പുറം:കാളികാവ് പഞ്ചായത്തിൽ നാല് വാർഡുകൾ കണ്ടെയിൻമെന്‍റ് സോണാക്കി. അഞ്ചച്ചവിടി, വെന്തോടൻ പടി, മേലേ കാളികാവ്, ചേരിപ്പലം വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ജനങ്ങൾ നിയമം കർശനമായി പാലിക്കണമെന്ന് കാളികാവ് ഇൻസ്പെക്‌ടർ ജ്യോതീന്ദ്രകുമാർ ആവശ്യപ്പെട്ടു.

ഇവിടെ യാത്രയുമായി ബന്ധപ്പെട്ട് അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവുകൾ നിയന്ത്രിതമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലൊഴികെയുള്ള യാത്രകൾ നിരോധിച്ചു. 10 വയസിന് താഴെയും, 60 വയസിന് മുകളിലുമുള്ളവരും വീടിന് പുറത്തിറങ്ങരുത്. അവശ്യവസ്‌തുക്കൾ വാങ്ങാൻ പോകുന്നവർ റേഷൻ കാർഡ് കയ്യിൽ കരുതണം. രാത്രി 7 മുതൽ രാവിലെ 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറത്ത് നാല് വാർഡുകൾ കൂടി കണ്ടെയിൻമെന്‍റ് സോണില്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ, കോടതി, അവശ്യ സേവനം നൽകുന്ന സ്ഥാപനങ്ങൾ, മെഡിക്കൽ ലാബ്, മീഡിയ എന്നിവർക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ എന്നിവ പ്രവർത്തിക്കാൻ പാടില്ല. ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അതേസമയമ എടിഎം കൗണ്ടറുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാം. റേഷൻ കടകൾ, അവശ്യ സാധന കച്ചവട സ്ഥാപനങ്ങൾ, മത്സ്യ-മാംസ കച്ചവടം എന്നിവ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ മാത്രം പ്രവർത്തിക്കാനാണ് അനുമതി. ഹോട്ടലുകൾക്ക് പാർസൽ സർവീസിന് മാത്രം രാവിലെ 7 മണി മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം.പെട്രോൾ പമ്പുകൾ രാവിലെ 7 മുതൽ രാത്രി 10 വരെ പ്രവർത്തിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് 20 ആളുകൾക്ക് പങ്കെടുക്കാം. കണ്ടെയിൻമെന്‍റ് സോണുകളിലെ ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. കായിക കേന്ദ്രങ്ങൾ, ടർഫ്, ജിംനേഷ്യം, മൈതാനങ്ങളിലുള്ള കളികൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരാം. കണ്ടയിൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കി ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരേണ്ടതാണെന്ന് കലക്‌ടർ അറിയിച്ചു.

Last Updated : Oct 27, 2020, 12:55 PM IST

ABOUT THE AUTHOR

...view details