കേരളം

kerala

ETV Bharat / state

കൽക്കുണ്ടിൽ വിദഗ്ദ ചികിത്സക്ക് വിധേയനായ ആന സുഖം പ്രാപിച്ചു വരുന്നതായി വനപാലകർ

അവശനായ ആന ഉടൻ തന്നെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണെന്നും വനപാലകർ

കൽക്കുണ്ടിൽ മലപ്പുറം ആന സുഖം പ്രാപിച്ചു വരുന്നു വനപാലകർ ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കരിയ elephant Kalkund Forest officials
കൽക്കുണ്ടിൽ വിദഗ്ദ ചികിൽസയ്ക്ക് വിധേയനായ ആന സുഖം പ്രാപിച്ചു വരുന്നതായി വനപാലകർ

By

Published : Jun 7, 2020, 1:33 PM IST

മലപ്പുറം:കൽക്കുണ്ടിൽ വിദഗ്ദ ചികിത്സക്ക് വിധേയനായ ആന സുഖം പ്രാപിച്ചു വരുന്നതായി വനപാലകർ. അവശനായ ആന ഉടൻ തന്നെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണെന്നും വനപാലകർ പറഞ്ഞു. ശാരീരിക അവശതകൾ മൂലം കാടു കയാനാകാതെ ആർത്തല കോളനിക്ക് സമീപത്തെ കൃഷിയിടത്തിൽ നിലയുറപ്പിച്ച മോഴയാനയ്ക്ക് വ്യാഴാഴ്ച്ചയാണ് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ദ ചികിത്സ നൽകിയത്.

കൽക്കുണ്ടിൽ വിദഗ്ദ ചികിൽസയ്ക്ക് വിധേയനായ ആന സുഖം പ്രാപിച്ചു വരുന്നതായി വനപാലകർ

മറ്റു ആനകളുമായുണ്ടായ സംഘര്‍ഷത്തില്‍ ഉദരത്തിലും വായിലും പരിക്കേറ്റ ആന ഭക്ഷണം കഴിക്കുകയോ വിസർജനം നടത്തുകയോ ചെയ്തിരുന്നില്ല.

ABOUT THE AUTHOR

...view details