മലപ്പുറം: നിലമ്പൂർ നിയോജക മണ്ഡലത്തിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് എത്തിച്ചു നൽകിയ ഭക്ഷണസാധനങ്ങൾ വാടക മുറിയിൽ കെട്ടിക്കിടക്കുന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡിവൈഎഫ്ഐ ഭക്ഷണസാധനങ്ങൾ കെട്ടിക്കിടക്കുന്ന മുറിക്ക് സമീപം പ്രതിഷേധവും റോഡ് ഉപരോധവും നടത്തി. ഇന്ന് രാവിലെ വീണ്ടും കെട്ടിട മുറിക്ക് സമീപം സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചു. വരും മണിക്കൂറിൽ ബിജെപിയും പ്രതിഷേധവുമായി സംഭവസ്ഥലത്തേക്ക് എത്തുമെന്നാണ് സൂചന.
നിലമ്പൂരിൽ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെച്ച സംഭവം; കോൺഗ്രസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നതായി പി. വി. അൻവർ - Food hoarding incident in Nilambur; Congress is playing electoral politics PV. Anwar
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡിവൈഎഫ്ഐ ഭക്ഷണസാധനങ്ങൾ കെട്ടിക്കിടക്കുന്ന മുറിക്ക് സമീപം പ്രതിഷേധവും റോഡ് ഉപരോധവും നടത്തി
എന്നാൽ പ്രളയസമയത്ത് കൊടുക്കാൻ തയ്യാറാക്കിയ ഭക്ഷണസാധനങ്ങൾ കുറച്ചു മാത്രം വിതരണം നടത്തി ബാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിലും കെട്ടിടങ്ങളിലും സ്റ്റോക്ക് ചെയ്തു കൊണ്ട് ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ ശ്രമിക്കുന്ന ഹീനമായ പ്രവർത്തിയുടെ തെളിവാണിതെന്ന് നിലബുർ നിയോജക മണ്ഡലം എംഎൽഎ പി. വി. അൻവർ പറഞ്ഞു.
അതോടൊപ്പം തന്നെ ഈ ഭാഗത്ത് മാത്രമല്ല നിലമ്പൂരിന്‍റെ പലഭാഗത്തും ഇവർ ഭക്ഷണസാധനങ്ങൾ പൂഴ്ത്തി വെച്ചിട്ടുണ്ട്. ഇത് വോട്ടാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പി. വി. അൻവർ എംഎൽഎ ആരോപിച്ചു. സംഭവത്തിൽ തഹസിൽദാറും ജില്ലാ കലക്ടറും ഇടപെട്ട് അന്വേഷണം നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സംഭവത്തിൽ നിലമ്പൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് മാറിനിൽക്കാനാവില്ല എന്നും സംഭവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് ഇതിന് ഉത്തരം പറയണമെന്നും പി. വി. അൻവർ എംഎൽഎ നിലമ്പൂരിൽ പറഞ്ഞു.