മലപ്പുറം:കഴിഞ്ഞ പ്രളയത്തില്‍ വനം വകുപ്പിന്‍റെ നെടുങ്കയം ഡിപ്പോയിൽ നിന്നും ഒഴുകി പോയത് 35000 രൂപയുടെ തടികള്‍ മാത്രമാണെന്ന് വനം വകുപ്പധികൃതര്‍. അഞ്ച് കോടിയോളം രൂപയുടെ തടി നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമിക കണക്ക്. 500 ഘനമീറ്റർ തടികൾ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കിയിരുന്നത്. നിലവിൽ നഷ്ടപ്പെട്ട 10 തടികൾ ഒന്നര ഘനമീറ്ററാണുള്ളതാണ്. ഇവയില്‍ അഞ്ചണ്ണം വില കുറഞ്ഞ പാഴ്മരങ്ങളാണ്.
നെടുങ്കയം ഡിപ്പോയിൽ പ്രളയത്തിൽ ഒഴുകി പോയത് 35,000 രൂപയുടെ തടികൾ മാത്രം
ഇനവും ക്ലാസും തിരിച്ച് അട്ടിവെച്ച് തടികളുടെ കണക്കെടുപ്പ് നടത്തിയതോടെയാണ് നഷ്ടം ഏറെ ചെറുതാണെന്ന് വ്യക്തമായത്
നെടുങ്കയം ഡിപ്പോയിൽ പ്രളയത്തിൽ ഒഴുകി പോയത് 35,000 രൂപയുടെ തടികൾ മാത്രം
വനം വകുപ്പ് സ്റ്റോക്ക് എടുക്കൽ പൂർത്തിയായതോടെയാണ് കണക്കുകൾ ലഭിച്ചത്. ഓഗസ്റ്റ് ഏഴ്, എട്ട്, തീയതികളിലായി മൂന്ന് പ്രാവിശ്യം കരിമ്പുഴയിൽ നിന്നും ഡിപ്പോയിലേക്ക് മലവെള്ളം ഇരച്ചുകയറി. ഡിപ്പോ ഓഫീസിൽ നാലടിയോളവും, ഡിപ്പോ പ്രദേശത്ത് ഏഴടിയോളവും ഉയരത്തിലാണ് വെള്ളം കയറിയത്. ലേലത്തിന് ഒരുക്കി വെച്ചതും, ലേലം ചെയ്യത് വിൽപ്പന നടത്തിയതുമായ തടികളാണ് നഷ്ടപ്പെട്ടത്.