കേരളം

kerala

ETV Bharat / state

കൊളത്തൂരില്‍ സദാചാര ഗുണ്ടായിസം; പണം തട്ടിയ അഞ്ച് പേര്‍ പിടിയില്‍

ഡോക്‌ടര്‍മാരെ അഞ്ച് മണിക്കൂറോളം തടഞ്ഞുവെക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു.

doctors detained  സദാചാര ഗുണ്ടായിസം  കൊളത്തൂര്‍ സംഭവം  എരുമത്തടം ഡോക്‌ടര്‍  kolathur incident
കൊളത്തൂരില്‍ സദാചാര ഗുണ്ടായിസം; പണം തട്ടിയ അഞ്ച് പേര്‍ പിടിയില്‍

By

Published : Jan 10, 2020, 7:13 PM IST

Updated : Jan 10, 2020, 7:53 PM IST

മലപ്പുറം: കൊളത്തൂര്‍ എരുമത്തടത്ത് ഡോക്‌ടര്‍മാരായ സുഹൃത്തുക്കളെ തടഞ്ഞ് പണം തട്ടിയ സദാചാര ഗുണ്ടകൾ പിടിയില്‍. എരുമത്തടം സ്വദേശികളായ നബീൽ, ജുബൈസ്, മുഹ്സിൻ , അബ്‌ദുൽ ഗഫൂർ, സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. പെണ്‍ സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്‌ടർമാരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

കൊളത്തൂരില്‍ സദാചാര ഗുണ്ടായിസം; പണം തട്ടിയ അഞ്ച് പേര്‍ പിടിയില്‍

രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. 50,000 രൂപ നൽകിയാലേ വിട്ടയക്കൂവെന്നായിരുന്നു ഭീഷണി. കൈയ്യിലുണ്ടായിരുന്ന 3,000 രൂപ തട്ടിയെടുത്തതിന് പുറമെ എടിഎം കാര്‍ഡ് കൈക്കലാക്കി സംഘം 17,000 രൂപ പിൻവലിക്കുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.

Last Updated : Jan 10, 2020, 7:53 PM IST

ABOUT THE AUTHOR

...view details