മലപ്പുറം: മത്സ്യബന്ധന ബോട്ടിന്‍റെ മുകളിലെ ഇരുമ്പ് തൂണ് പൊട്ടിവീണ് അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബാക്കിയ ബോട്ടിലാണ് ഇരുമ്പ് പൊട്ടിവീണ് അപകടമുണ്ടായത്. ബോട്ടുടമ പൊന്നാനി സ്വദേശി ബിനിയാം, വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രസാദ്, ഷാജഹാൻ, ബൽറാം, സഫുവാൻ എന്നിവർക്കാണ് പരിക്കേറ്റത്.
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിലെ ഇരുമ്പ് തൂണ് പൊട്ടിവീണ് അപകടം; 5 മത്സ്യത്തൊഴിലാളികൾക്ക് പരിക്ക് - പൊന്നാനി താലൂക്ക് ആശുപത്രി
പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബാക്കിയ ബോട്ടിലാണ് ഇരുമ്പ് പൊട്ടിവീണ് അപകടമുണ്ടായത്.
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിലെ ഇരുമ്പ് തൂണ് പൊട്ടിവീണ് അപകടം
ഇവരെ മറ്റൊരു ബോട്ടിൽ ഹാർബറിലെത്തിച്ച ശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് നിരവധി പേരാണ് ഹാർബറിൽ തടിച്ചുകൂടിയത്. ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ തീരത്ത് ഒരുക്കിയിരുന്നു.