മലപ്പുറം:പൊന്നാനിയില്‍ കടലില്‍ പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ സുഹൃത്ത് എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 21ന് പൊന്നാനിയില്‍ നിന്ന് കടലില്‍ പോയ അഹദ് എന്ന ഫൈബർ വള്ളമാണ് കാണാതായത്. അഞ്ച് ദിവസമായിട്ടും മത്സ്യബന്ധനത്തിന് പോയവർ തിരികെ എത്തിയിട്ടില്ലെന്ന് കാണിച്ച് ബന്ധുക്കൾ തീരദേശ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
പൊന്നാനിയില്‍ മത്സ്യത്തൊഴിലാളികളെ കാണാതായി - ponnani news
ഡിസംബർ 21നാണ് ഇവർ കടലില്‍ പോയത്.
പൊന്നാനിയില്‍ മത്സ്യത്തൊഴിലാളികളെ കാണാതായി
20 കിലോമീറ്റർ നടത്തിയ പരിശോധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അന്വേഷണസംഘം വിലയിരുത്തി. നിലവില്‍ കോസ്റ്റ് ഗാർഡും നേവിയുമാണ് തെരച്ചില്‍ നടത്തുന്നത്. ആവശ്യമെങ്കില്‍ ഹെലികോപ്റ്റർ സഹായം അഭ്യർത്ഥിക്കുമെന്ന് പൊന്നാനി കോസ്റ്റ് ഗാർഡ് എസ്.ഐ പറഞ്ഞു.