കേരളം

kerala

തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ മത്തി: വാങ്ങാനാളില്ല, കിട്ടാനുമില്ല

By

Published : May 23, 2021, 1:06 PM IST

ഒരു കിലോ ചെറിയ മത്തിക്ക് ഇപ്പോൾ വില 300 രൂപയാണ്.

ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണിൽ മത്സ്യ വില കുതിക്കുന്നു, താരമായി മത്തി  fish price rising in triple lockdown  ട്രിപ്പിൾ ലോക്ക്ഡൗൺ  മലപ്പുറം ട്രിപ്പിൾ ലോക്ക്ഡൗൺ  lockdown  triple lockdown  മത്സ്യ വില
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗണിൽ മത്സ്യ വില കുതിക്കുന്നു, താരമായി മത്തി

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗണിൽ കുതിച്ചു കയറി മത്സ്യ വില. ലോക്ക്ഡൗണിന് മുൻപ് 100 മുതൽ 120 രൂപ വരെ ഉണ്ടായിരുന്ന ചെറിയ മത്തിക്ക് ഒരു കിലോക്ക് ഇപ്പോൾ വില 300 രൂപയായി. വില ഉയർന്നിട്ടും മത്സ്യം കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്.

നിലമ്പൂർ മേഖലയിൽ കൂടുതൽ ആളുകളും വാങ്ങുന്ന മത്സ്യം മത്തിയാണ്. വില ഉയരുമ്പോഴും മത്തി കിട്ടാനില്ലെന്ന് എരുമമുണ്ടയിൽ മത്സ്യ കച്ചവടം നടത്തുന്ന മൊയ്തീൻ പറഞ്ഞു. അയല, വലിയ മത്തി, മാന്തൾ എന്നിവക്കും വില 200ന് മേലെയാണ്.

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗണിൽ മത്സ്യ വില കുതിക്കുന്നു, താരമായി മത്തി

Also Read: ഡ്രോൺ പറത്തി പൊലീസ്; ക്യാമറയില്‍ കുടുങ്ങിയത് മീൻ പിടിത്തക്കാരും

ലോക്ക്‌ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയും വില കുതിപ്പും കാരണം മത്സ്യം വാങ്ങുന്നവരുടെ എണ്ണത്തിലും വാങ്ങുന്ന അളവിലും കുറവുണ്ടായിട്ടുണ്ട്. മത്സ്യ കച്ചവടത്തിന് സമയക്രമം ഏർപ്പെടുത്തിയതും തിരിച്ചടിയായി. മത്സ്യത്തെ അപേക്ഷിച്ച് ഇറച്ചിക്ക് വില വർധന ഉണ്ടായിട്ടില്ല. മത്സ്യത്തിന് ഉൾപ്പെടെ വില ഉയരുന്നത് നിർധന കുടുംബങ്ങളുടെയും ഇടത്തരം കുടുംബങ്ങളുടെയും അടുക്കളകളെ ബാധിച്ചു കഴിഞ്ഞു.

ABOUT THE AUTHOR

...view details