മലപ്പുറം:വേനൽ കനക്കുന്നതോടെ വന മേഖലയിൽ കാട്ടു തീ പടരുന്നത് ഒഴിവാക്കാൻ നടപടികളുമായി അഗ്നി ശമന സേനയും, വനം വകുപ്പും. മനുഷ്യരുടെ ഇടപെടൽ മൂലവും അല്ലാതെയും ഉണ്ടാകുന്ന അഗ്നിബാധ തടയാൻ കർശന നടപടി സ്വീകരിക്കാൻ സംയുക്ത പരിശോധന നടത്താനാണ് വകുപ്പുകളുടെ തീരുമാനം. കഴിഞ്ഞ ദിവസം നിലമ്പൂർ പോത്തുകല്ലിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നാണ് പരിശോധന ശക്തമാക്കാൻ തീരുമാനമായത്.
വേനൽ അടുക്കുന്നതോടെ ചൂട് വർധിക്കുകയാണ്. സംസ്ഥാനത്ത് ഒട്ടാകെ കാട്ടു തീ ഭീഷണിയും നില നിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എല്ലാ വർഷവും വേനൽക്കാലത്ത് നടപ്പിലാക്കുന്ന പദ്ധതികൾ കൂടുതൽ വിപുലീകരിക്കാനാണ് വകുപ്പുകളുടെ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം വേനല്‍ ശക്തമാകുന്നതോടെ കാട്ടുതീ ഭീതിയിലാണ് ഇടുക്കിയും, വയനാടും അടക്കമുള്ള വന മേഖല.
കാട്ടുതീ പടരുന്നത് ഒഴിവാക്കാൻ നടപടികളുമായി അഗ്നി ശമനസേനയും വനം വകുപ്പും - വനം വകുപ്പ്
മനുഷ്യരുടെ ഇടപെടൽ മൂലവും അല്ലാതെയും ഉണ്ടാകുന്ന അഗ്നിബാധ തടയാൻ കർശന നടപടി സ്വീകരിക്കാൻ സംയുക്ത പരിശോധന നടത്താനാണ് വകുപ്പുകളുടെ തീരുമാനം.
read more: കേരളത്തിൽ തുടർഭരണം; ഭരണ വിരുദ്ധ വികാരമില്ലെന്ന് ഇടിവി ഭാരത് സർവെ
ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലയിലെ മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ വര്‍ഷം ഇടുക്കി ജില്ലയില്‍ കാട്ടു തീ ഏറ്റവും അധികം നാശം വിതച്ചത് നെടുങ്കണ്ടം, രാമക്കൽമേട്, കൈലാസപ്പാറ മലനിരകൾ, ഉടുമ്പഞ്ചോല തുടങ്ങിയിടങ്ങളിലാണ്. വയനാട്ടിലും സ്ഥിതി ഇതു തന്നെ. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് കൂടുതലായി കാട്ടു തീ ഭീഷണി നിലനിൽക്കുന്നത്. ഇതിനാൽ തന്നെ സംസ്ഥാനത്തൊട്ടാകെ വനപ്രദേശങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കൃഷിയിടങ്ങളുടെയും വീടുകളുടെയും സമീപത്തായി മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഫയര്‍ ലൈനുകള്‍ തെളിയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരിഞ്ഞുണങ്ങിയ കുറ്റിക്കാടുകളും പുല്‍മേടും നശിയ്ക്കുന്നതിനായി ചിലര്‍ തീയിടുന്നതാണ് വന്‍ തീപിടിത്തതിന് കാരണമാകുന്നത്. മുൻകരുതലുകൾ ഇല്ലാതെ ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.