ചുള്ളിയോട് റബ്ബർ എസ്റ്റേറ്റില്‍ തീപിടിത്തം - Fire at Chulliyode rubber estate
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിലമ്പൂരിൽ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗം തീയണച്ചു.
മലപ്പുറം:ചുള്ളിയോട് ഏലക്കല്ല് നാല് ഏക്കറോളം വരുന്ന റബ്ബർ എസ്റ്റേറ്റിനു തീപിടിച്ചു. നിലമ്പൂരിൽ നിന്നെത്തിയ അഗ്നിശമനസേന വിഭാഗമാണ് തീയണച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പള്ളിയാളി അൻവർ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റിനാണ് തീപിടിച്ചത്. അഗ്‌നിശമന സേനാവിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ. യൂസഫലിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ വി.പി നിഷാദ്, എ.എസ് പ്രദീപ്, വൈ.പി ശറഫുദ്ദീൻ, വി.യു റുമേഷ്, കെ. അഫ്‌സൽ, ഹോംഗാർഡ് എൻ. രവീന്ദ്രൻ, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ ടി.എ ഷനിൽ കുമാർ, പി വിനീഷ് എന്നിവരും ട്രോമാ കെയർ വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.