മലപ്പുറം : മഴവെള്ളം ഇറങ്ങാത്തതിനാല്‍ കൃഷി നശിച്ച് കര്‍ഷകര്‍ ദുരിതത്തില്‍. ചെറുവട്ടൂർ , നൂഞ്ഞിക്കര ഭാഗത്തെ കര്‍ഷകർക്കാണ് വെള്ളക്കെട്ടിനെ തുടർന്ന് കൃഷി നശിക്കുന്നത്. ചാലിയാറിലേക്ക് വെള്ളം ഒഴിഞ്ഞ് പോവാത്തതിനാൽ ആയിരക്കണക്കിന് വാഴകളാണ് ചെറുവട്ടൂർ , നൂഞ്ഞിക്കര ഭാഗത്തായി നശിച്ചത്. പ്രളയം കഴിഞ്ഞതോടെ വീണ്ടും കൃഷിയിറക്കിയ കർഷകരാണ് മഴവെള്ളം കെട്ടിക്കിടന്നതോടെ ദുരിതം പേറുന്നത്. ഈ പ്രദേശത്ത് മാത്രം അമ്പതിനായിരത്തോളം വാഴകളുണ്ട്.
വെള്ളകെട്ടിനെ തുടർന്ന് കൃഷി നാശം; കര്‍ഷകര്‍ ദുരിതത്തില്‍ - malappuram local latest news
ചെറുവട്ടൂർ , നൂഞ്ഞിക്കര ഭാഗത്തെ കര്‍ഷകരാണ് കൃഷി നഷ്‌ടത്തിലായതിനാല്‍ വലയുന്നത്.
കനത്ത ഒരു മഴ പെയ്‌താൽ വെള്ളം ഒഴിഞ്ഞു പോവേണ്ട തോട് പലരും കയ്യേറി ചുരുങ്ങിയതാണ് വെള്ളം കെട്ടിക്കിടക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. നൂഞ്ഞിക്കരയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർ കൽ പള്ളി ,മുണ്ടുമുഴി വഴി മൂഴിക്കലിലൂടെയാണ് തോട് ചാലിയാറിലെത്തുന്നത്. ഇവിടങ്ങളില്‍ വലിയ കയ്യേറ്റം നടന്നതായി കര്‍ഷകര്‍ പറയുന്നു. കയ്യേറ്റത്തെ തുടർന്ന് പത്ത് മീറ്റർ വരെ വീതിയുണ്ടായിരുന്ന തോട് ഇന്ന് രണ്ട് മീറ്റർ വരെയായി ചുരുങ്ങിയെന്നും നാട്ടുകാര്‍ പരാതി പറയുന്നു.
ഇതിനിടെ സർക്കാർ പുറംപോക്ക് ഭൂമിയിലും വ്യാപക കയ്യേറ്റം നടന്നതായി നാട്ടുകാർ പറയുന്നു. തോട് അളന്ന് കയ്യേറ്റം ഒഴിപ്പിക്കും എന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പ് ഇതേ വരെ പാലിക്കപ്പെട്ടിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.