കേരളം

kerala

ETV Bharat / state

കൂവകൃഷിയിൽ നേട്ടം കൊയ്‌ത് കർഷകൻ - വിളവെടുപ്പ്

26 രൂപ മുതൽ 30 രൂപ വരെ വില നൽകിയാണ് ജോസ് കൂവ വാങ്ങുന്നത്. അതുകൊണ്ട് തന്നെ കൂവക്ക് ജോസിലൂടെ മാർക്കറ്റ് ലഭിച്ചത് നിരവധി കൂവ കർഷകർക്കും ആശ്വാസമാണ്

Farmer  profits from arrowroot  arrowroot  farming  കൂവകൃഷി  കർഷകൻ  ആശ്വാസx  നാടൻ ഭക്ഷണങ്ങൾ  വിളവെടുപ്പ്  ലോക്‌ഡൗൺ
കൂവകൃഷിയിൽ നേട്ടം കൊയ്‌ത് കർഷകൻ

By

Published : Apr 9, 2020, 4:43 PM IST

Updated : Apr 9, 2020, 5:36 PM IST

മലപ്പുറം: ആരോഗ്യത്തിൻ്റെ അടിസ്ഥാനം ഭക്ഷണം തന്നെയാണ്. പ്രത്യേകിച്ച് നാടൻ ഭക്ഷണങ്ങൾ. ഇവ പൊതുവെ ആരോഗ്യകരമെന്ന് പറയുന്നതിന് കൃത്രിമ ചേരുവകൾ ഒന്നും ചേരുന്നില്ല എന്നതാണ് കാരണം. അത്തരത്തിൽ ഒരു നാടൻ ഭക്ഷണത്തെ വിപണിയിൽ എത്തിച്ച കർഷകനെ പരിചയപ്പെടാം. ഒരു കാലത്ത് ആർക്കും വേണ്ടാതെ കൃഷിയിടങ്ങളിൽ കിടന്ന് നശിച്ചിരുന്ന കൂവയാണ് കർഷൻ്റെ വിള. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ സ്വദേശി ഇഞ്ചനാൽ ജോസ് എന്ന കർഷകനാണ് കൂവകൃഷിയിൽ നേട്ടം കൊയ്യുന്നത്. അങ്ങനെ ചുമ്മാ കൂവ കിഴങ്ങ് വിൽപന മാത്രമല്ല, കിഴങ്ങുകൾ പൊടിയാക്കിയാണ് വിപണിയിൽ എത്തിക്കുന്നത്. നിരവധി പ്രക്രിയകളിലൂടെയാണ് കൂവ പൊടി ഉണ്ടാക്കുന്നത്. അതിനാവശ്യമായ അരക്കൽ മെഷീൻ ഉൾപ്പെടെ ഈ കർഷകന്‍റെ പക്കൽ ഉണ്ട്.

മൂന്ന് ഇനം കൂവകളാണ് പൊടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് ജോസ് പറയുന്നു. നീല, മഞ്ഞ, വെള്ള കൂവകളാണിവ. ഇതിൽ ഏറ്റവും ഗുണമുള്ളത് നീല കൂവക്കാണ്, പിന്നെ മഞ്ഞ, വെള്ള എന്നിങ്ങനെ. 26 രൂപ മുതൽ 30 രൂപ വരെ വില നൽകിയാണ് ജോസ് കൂവ വാങ്ങുന്നത്. അതുകൊണ്ട് തന്നെ കൂവക്ക് ജോസിലൂടെ മാർക്കറ്റ് ലഭിച്ചത് നിരവധി കൂവ കർഷകർക്കും ആശ്വാസമാണ്. കൂടാതെ സ്വന്തം കൃഷിയിടത്തിലും കൂവ കൃഷിയുണ്ട്. 100 കിലോ കൂവ അരച്ചാൽ കിട്ടുക വെറും 8 കിലോ പൊടിയാണ്. ഒരിക്കൽ കൃഷി ചെയ്താൽ ഇതിന്‍റെ വിളവെടുപ്പ് കാലാകാലം നടത്താം എന്നതാണ് പ്രത്യേകത. അതിനാൽ തന്നെ കർഷകന് ഉല്‍പാദന ചിലവും കുറവാണ്

കൂവകൃഷിയിൽ നേട്ടം കൊയ്‌ത് കർഷകൻ

വേനൽ ചൂടിന് ആശ്വാസമാണ് കൂവപ്പൊടി. മൂത്രസംബന്ധമായ രോഗങ്ങൾക്കും ഏറെ ഫലപ്രദമാണ്. ഗൾഫിലേക്കും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും ഇവിടെ നിന്നും ആളുകൾ കൂവ വാങ്ങാറുണ്ടായിരുന്നു. ലോക്‌ഡൗൺ ആയതിനാൽ ഇപ്പോൾ വിൽപനയില്ല.

Last Updated : Apr 9, 2020, 5:36 PM IST

ABOUT THE AUTHOR

...view details