എളമരത്ത് ഫാമിലി ഹെൽത്ത് സെന്‍റർ ആരംഭിച്ചു - എളമരത്ത് ഫാമിലി ഹെൽത്ത് സെന്‍റർ
മികച്ച പാലിയേറ്റീവ് പരിരക്ഷാ പ്രവർത്തനത്തിന് പി. സുമിത്രയെ ചടങ്ങിൽ ആദരിച്ചു
മലപ്പുറം: എളമരത്ത് വാഴക്കാട് പഞ്ചായത്തിൽ അനുവദിച്ച ഫാമിലി ഹെൽത്ത് സെന്‍റർ ടി.വി ഇബ്രാഹിം എംഎൽഎ നാടിനു സമർപ്പിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജമീല അധ്യക്ഷത വഹിച്ചു. മികച്ച പാലിയേറ്റീവ് പരിരക്ഷാ പ്രവർത്തനത്തിന് ഫാമിലി ഹെൽത്ത് സെന്‍റർ കമ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സ് പി. സുമിത്രയെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ഷിബുലാൽ , ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ രോഹിൽ നാഥ്, ആശ - കുടുംബശീ -സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.