മലപ്പുറം: പഞ്ചകര്‍മ മസാജിങ് സെന്‍ററിന്‍റെ മറവില്‍ വീട് വാടകക്ക് എടുത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‌പന നടത്തിയ വ്യാജ സിദ്ധനേയും കൂട്ടാളിയേയും ആന്‍റി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടി. കിഴിശേരി കുഴിമണ്ണ സ്വദേശി മഠത്തിൽ പള്ളിയാളി ചേർങ്ങോടൻ മുഹമ്മദ് (52) എന്ന ഹിജാമ മുഹമ്മദ്, തൃപ്പനച്ചി പാലക്കാട് സ്വദേശി വെണ്ണക്കോടൻ നാസർ (26) എന്നിവരാണ് പിടിയിലായത്.
പഞ്ചകര്‍മ മസാജിങ് സെന്‍ററിന്‍റെ മറവില്‍ ലഹരി വില്‌പന; വ്യാജ സിദ്ധനും കൂട്ടാളിയും പിടിയിൽ
ഇവരിൽ നിന്നും നാല് കിലോ കഞ്ചാവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കകളും കണ്ടെടുത്തു
ഇവരിൽ നിന്നും നാല് കിലോ കഞ്ചാവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കകളും കണ്ടെടുത്തു. മൂന്ന് വർഷം മുമ്പാണേ് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ഹിജാമാ ഡോക്ടർ ആകുന്നത്. കിഴിശേരി ഗവ എൽപി സ്കൂളിന്‍റെ ഗേറ്റിനു എതിർവശം ഒരു വാടക വീട്ടിലാണ് വ്യാജ ചികിത്സ നടത്തിയിരുന്നുത്. രോഗികളെന്ന വ്യാജേനയാണ് ലഹരി ഇടപാടുകാർ സ്ഥാപനത്തിൽ എത്തിയിരുന്നത്. സ്ഥാപനത്തിൽ എത്തുന്ന ഇടപാടുകാർക്ക് ലഹരി ഉപയോഗിക്കാനുള്ള സൗകര്യവും സ്ഥാപനത്തിൽ ചെയ്തു കൊടുത്തിരുന്നു.
വിദ്യാർഥികൾക്ക് ലഹരി ഉത്പന്നങ്ങൾ നൽകുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി മുഹമ്മദിന്‍റെ പ്രവർത്തികൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്ഥാപനത്തിൽ ചിക്തസക്കെന്ന വ്യാജേന എത്തിയാണ് ആന്‍റി നർക്കോട്ടിക്ക് സ്ക്വോഡിലെ അംഗങ്ങൾ പ്രതിയേയും കൂട്ട് പ്രതിയേയും പിടികൂടിയത്. ഇവിടെ സ്ഥിരമായി ലഹരി ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്ന സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ വശീകരിച്ച് മന്ത്രവാദ ചികിത്സയിലൂടെ പണം തട്ടിയെടുത്തതായും പ്രതിയുടെ പേരിൽ കേസുണ്ട്.