കേരളം

kerala

ETV Bharat / state

പോളിടെക്നിക്ക് കോളജുകളില്‍ കൂട്ടത്തോല്‍വി: അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് കെ.ടി ജലീൽ

കണക്ക്, ഫിസിക്സ് വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകുന്നതിന് ഹയർ സെക്കന്‍ററി സ്കൂൾ അധ്യാപകരുടെ സേവനം പോളിടെക്നിക്കുകളിൽ ലഭ്യമാക്കേണ്ടി വരുമെന്നും പോളി അധ്യാപകരെ സ്ഥലം മാറ്റേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പോളിടെക്നിക്ക് കോളജുകളിലെ പരീക്ഷ തോൽവി: നടപടിയെടുക്കേണ്ടി വരുമെന്ന് കെ.ടി ജലീൽ
പോളിടെക്നിക്ക് കോളജുകളിലെ പരീക്ഷ തോൽവി: നടപടിയെടുക്കേണ്ടി വരുമെന്ന് കെ.ടി ജലീൽ

By

Published : Jan 7, 2020, 12:26 AM IST

മലപ്പുറം:പോളിടെക്നിക് കോളജുകളിലെ പഠന നിലവാരമുയർത്താൻ അധ്യാപകർ അധിക സമയം ജോലി ചെയ്യേണ്ടി വരുമെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ. കണക്ക്, ഫിസിക്സ് പരീക്ഷയിലെ കൂട്ടത്തോൽവിയുടെ പശ്ചാത്തലത്തിൽ രാവിലെ ഒരു മണിക്കൂറും വൈകിട്ട് ഒരു മണിക്കൂറും അധ്യാപകർ അധിക അധ്യയനം നടത്താൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇരു വിഷയങ്ങളിലും പ്രത്യേക ക്ലാസുകൾ നൽകുന്നതിന് ഹയർ സെക്കന്‍ററി സ്കൂൾ അധ്യാപകരുടെ സേവനം പോളിടെക്നിക്കുകളിൽ ലഭ്യമാക്കേണ്ടി വരുമെന്നും പോളി അധ്യാപകരെ സ്ഥലം മാറ്റേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അവുക്കാദർ കുട്ടി നഹ സാഹിബ് മെമ്മോറിയൽ തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ സംസ്ഥാന സർക്കാർ അനുവദിച്ച 12.O9 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെയും സിൽവർ ജൂബിലി ആഘോഷത്തിന്‍റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പോളിടെക്നിക് കോളജുകളിലെത്തുന്ന വിദ്യാർഥികളുടെ പഠന നിലവാരം പ്രാഥമികമായി അധ്യാപകർ മനസിലാക്കണം. പോളിടെക്നിക്കുകളുടെ നിലവാരം ഇനിയും ഉയർത്താനാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details