മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തില്‍ പൊതുശ്‌മശാനത്തിലെ 15 ചന്ദന മരങ്ങൾ കാണാനില്ലെന്ന് പരാതി. മുണ്ടകശേരി മലയില്‍ സ്വകാര്യ വ്യക്തി പഞ്ചായത്തിന് പൊതുശ്‌മശാനം നിർമിക്കാൻ സൗജന്യമായി നല്‍കിയ ഒരേക്കർ സ്ഥലത്തെ ചന്ദന മരങ്ങളാണ് കാണാതായത്. അതിനൊപ്പം നിരവധി മരങ്ങൾ മുറിച്ചു മാറ്റിയതായും നാട്ടൊരുമ പൗരാവകാശ സമിതി പ്രവർത്തകർ പറയുന്നു.
ചന്ദനവുമില്ല ശ്‌മശാനവുമില്ല
1981ലാണ് കൃഷ്‌ണൻ നമ്പൂതിരി എന്ന വ്യക്തി പഞ്ചായത്തിന് സ്ഥലം നല്‍കിയത്. 2005ൽ ആസ്‌തി രജിസ്റ്റർ ഉണ്ടാക്കിയ സമയത്ത് 15 ചന്ദന മരങ്ങളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. നിലവില്‍ ശ്‌മശാനം പ്രവർത്തിക്കുന്നില്ല. അവിടേക്ക് റോഡ് ഇല്ലാത്തതാണ് ശ്‌മശാനം പ്രവർത്തിക്കാത്തതെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.