മലപ്പുറം : ചാലിയാർ മൈലാടിപൊട്ടി വനമേഖലയിൽ നടത്തിയ പരിശോധനയിൽ 35 ലിറ്ററർ വാഷ് കണ്ടെടുത്തു. വനമേഖലയിൽ വ്യാജ വാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.
മൈലാടിപൊട്ടി വനമേഖലയിൽ നിന്നും വാഷ് പിടികൂടി - വാഷ്
വനമേഖലയിലെ തോടിനോട് ചേർന്ന് കന്നാസുകളിൽ സൂക്ഷിവെച്ചിരുന്ന വാഷാണ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചത്
മൈലാടിപൊട്ടി വനമേഖലയിൽ നിന്നും വാഷ് പിടികൂടി
മൈലാടിപൊട്ടി വനമേഖലയിലെ തോടിനോട് ചേർന്ന് കന്നാസുകളിൽ സൂക്ഷിവെച്ചിരുന്ന വാഷാണ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചത്. എക്‌സൈസ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പ്രിവന്‍റീവ് ഓഫീസർ പി.സുധാകരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുലൈമാൻ, രാകേഷ് ചന്ദ്രൻ, സബീർദാസ്, പ്രദീപ് കുമാർ വനിതാ സിവിൽ എക്സൈസ് ഓഫീസർ സനീറ എന്നിവരുടെ സംഘമാണ് വാഷ് കണ്ടെത്തിയത്.
Last Updated : May 7, 2020, 2:18 PM IST