കൊച്ചി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭാ കൗൺസിലറുമായ ഷംസുദ്ദീൻ നടക്കാവ് മുങ്ങിയത് ദുബായിലേക്ക്. വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് പ്രതി ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നത്. അതേ സമയം മുൻകൂർ ജാമ്യപേക്ഷയുമായി ഷംസുദ്ദീൻ മഞ്ചേരി ജില്ലാ കോടതിയെ സമീപിച്ചു. അഡ്വ: ബിഎ ആളുർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
EXCLUSIVE: വളാഞ്ചേരി പീഡനം; പ്രതി മുങ്ങിയത് ദുബായിലേക്ക്
ഷംസുദ്ദീന്‍റെ ജാമ്യപേക്ഷ മഞ്ചേരി ജില്ലാ കോടതിയില്‍. അഡ്വ ബി എ ആളൂര്‍ മുഖേനയാണ് ജാമ്യപേക്ഷ സമര്‍പ്പിക്കുന്നത്
വിവാഹ വാഗ്ദാനം നൽകി വളാഞ്ചേരി നഗരസഭാംഗമായ നടക്കാവിൽ ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയുടെ മൊഴിയെടുക്കുകയും വളാഞ്ചേരി പൊലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പ്രതിയായ ഷംസുദ്ദീൻ മന്ത്രി കെ ടി ജലീലിന്‍റെ സുഹൃത്താണെന്ന് ആരോപണവും ഇതിനോടകം ഉയർന്നിരുന്നു. തുടർന്ന് ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് തന്‍റെ സുഹൃത്തുക്കൾ ഭാവിയിൽ എന്തുചെയ്യുമെന്ന് തനിക്ക് കാണാനാവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഒരാൾ ഭാവിയിൽ എന്തുചെയ്യുമെന്ന് പറയാനാവില്ല. താനുമായുള്ള സൗഹൃദം ഈ കേസിൽ ഒരു തരത്തിലും ബാധിക്കില്ല. തന്‍റെ മകനാണ് കുറ്റംചെയ്തതെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.