മലപ്പുറം: പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തി മനുഷ്യ സമൂഹത്തിന്‍റെ വളര്‍ച്ചയുടെ വികാസത്തിനു ആക്കം കൂട്ടാന്‍ കഴിയുന്ന തരത്തിലുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍. ഭാഷാ പഠനം മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഭാഷ അടിച്ചേല്‍പ്പിച്ചാല്‍ നാട് ഇല്ലാതാകും. ഒരു ഭാഷക്കുമേല്‍ മറ്റൊന്ന് അടിച്ചേല്‍പ്പിക്കരുതെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കീഴുപറമ്പ് ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലെ മൂന്ന് കോടിയുടെ കെട്ടിട നിർമാണ ശിലാസ്ഥാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭാഷ അടിച്ചേല്‍പ്പിച്ചാല്‍ നാട് ഇല്ലാതാകുമെന്ന് ഇ.പി ജയരാജന്‍
ഒരു ഭാഷക്കുമേല്‍ മറ്റൊന്ന് അടിച്ചേല്‍പ്പിക്കരുതെന്നും വ്യാവസായ കായിക വകുപ്പു മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.കീഴുപറമ്പ് ജിവിഎച്ച്എസ്എസില്‍ കെട്ടിട ശിലാസ്ഥാപനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭാഷ അടിച്ചേല്‍പ്പിച്ചാല്‍ നാട് ഇല്ലാതാകുമെന്ന് ഇ.പി ജയരാജന്‍
മണ്ഡലത്തിലെ വിദ്യാലയങ്ങൾ വലിയ വികസന പാതയിലാണന്ന് പി.കെ.ബഷീര്‍ എംഎല്‍എ പറഞ്ഞു. ചടങ്ങിൽ കെസി മുഹമ്മദ് ഹാജിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇസ്മായില്‍ മൂത്തേടം, പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.റൈഹാന ബേബി, ഒളിംപ്യന്‍ കെ.ടി.ഇര്‍ഫാന്‍, എം.ടി.അയ്യപ്പന്‍, എന്‍.ടി.ഹമീദലി, എന്നിവര്‍ സംസാരിച്ചു.
Last Updated : Nov 3, 2019, 3:46 AM IST
TAGGED:
latest ep jayarajan