കേരളം

kerala

ETV Bharat / state

പി വി അൻവറിന്‍റെ പരാമർശം വ്യക്തിപരം: സിപിഎം ജില്ലാ സെക്രട്ടറി - പിപി സുനീർ

ഇത്തരം വിവാദ പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് അൻവറിന് മുന്നറിയിപ്പ് നൽകി.

പി വി അൻവറിന്‍റെ പരാമർശം വ്യക്തിപരം: സിപിഎം ജില്ലാ സെക്രട്ടറി

By

Published : May 1, 2019, 11:40 PM IST

Updated : May 2, 2019, 12:01 AM IST

മലപ്പുറം: വയനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി പിപി സുനീറിനെതിരെ വിവാദ പരാമർശം നടത്തിയ പിവി അൻവറിനെതിരെ സിപിഎം ജില്ലാ നേതൃത്വം. അൻവറിന്‍റെ പരാമർശം വ്യക്തിപരമാണെന്നും ഇത്തരം പ്രസ്താവനകളോട് സിപിഎമ്മിന് യോജിപ്പില്ലെന്നും മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. ഇത്തരം വിവാദ പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് പാർട്ടി അൻവറിന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

പി വി അൻവറിന്‍റെ പരാമർശം വ്യക്തിപരം: സിപിഎം ജില്ലാ സെക്രട്ടറി

സുനീര്‍ മുസ്ലീം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നും ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമായിരുന്നു അൻവറിന്‍റെ പരാമർശം. അൻവറിന്‍റെ വിവാദ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസം എഐവൈഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Last Updated : May 2, 2019, 12:01 AM IST

ABOUT THE AUTHOR

...view details