കേരളം

kerala

ETV Bharat / state

ചാലിയാറിലെ പെരുമുണ്ടയിൽ കാട്ടാനയിറങ്ങി നെൽകൃഷി നശിപ്പിച്ചു

വിളവെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് കർഷകരുടെ പ്രതീക്ഷകൾ തകർത്ത് കാട്ടാന കൃഷി നശിപ്പിച്ചത്

Chaliyar Panchayath  Wild elephant attack  paddy cultivation destroys by animal  In chaliyar Perumunda
ചാലിയാറിലെ പെരുമുണ്ടയിൽ കാട്ടാനയിറങ്ങി; നെൽകൃഷിക്ക് വ്യാപക നാശം

By

Published : Dec 10, 2020, 4:17 PM IST

മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ പെരുമുണ്ടയിൽ കാട്ടാനയിറങ്ങി നെൽകൃഷി വ്യാപകമായി നശിപ്പിച്ചു. ചാലിയാർ പുതിയത്ത് രാമചന്ദ്രൻ, വെട്ടിക്കോട്ട് ദിവാകരൻ, വെട്ടിക്കോട്ട് മോഹൻ ദാസ് എന്നിവരുടെ നെൽകൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. കുലച്ച വാഴകളും നശിപ്പിച്ചു. വിളവെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് കർഷകരുടെ പ്രതീക്ഷകൾ തകർത്ത് കാട്ടാന കൃഷി നശിപ്പിച്ചത്.

ചാലിയാറിലെ പെരുമുണ്ടയിൽ കാട്ടാനയിറങ്ങി; നെൽകൃഷിക്ക് വ്യാപക നാശം

വർഷങ്ങളായി നെൽകൃഷി നടത്തുന്ന പാടത്ത് കഴിഞ്ഞ വർഷമാണ് ആദ്യമായി കാട്ടാന ഇറങ്ങിയതെന്ന് കർഷകനായ വെട്ടിക്കോട്ട് ദിവാകരൻ പറഞ്ഞു. ഇക്കുറി നല്ല വിളവായിരുന്നു. കാട്ടാന പുലർച്ചെയാണ് കൃഷിയിടത്തിൽ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പാടത്തോട് ചേർന്നുള്ള റബർ തോട്ടത്തിലെ തൊഴിലാളിയാണ് നെൽകൃഷി നശിപ്പിക്കുന്ന കാട്ടാനയെ കണ്ടത്. ഒച്ചവച്ചതോടെ കാട്ടാന സമീപത്തെ വനമേഖലയിലേക്കു പോയി. ജനവാസ കേന്ദ്രമായ പെരുമുണ്ടയിൽ കാട്ടാനയിറങ്ങുന്നത് ടാപ്പിംഗ് തൊഴിലാളികൾക്കുൾപ്പെടെ ഭീഷണിയാണെന്നും ദിവാകരൻ പറഞ്ഞു.

കാട്ടാനകൾ ഉൾപ്പെടെയുള്ളവയെ നീരിക്ഷിക്കാൻ വനം വകുപ്പ് സംവിധാനമൊരുക്കണമെന്ന നിർദേശമാണ് മറ്റൊരു കർഷകനായ വെട്ടിക്കോട്ട് മോഹൻദാസിന് പറയാനുള്ളത്. വനപാലകർ കൃഷിയിടം സന്ദർശിച്ച് ആവശ്യമായ നഷ്ട പരിഹാരം നൽകാൻ തയ്യാറാകണമെന്നും മോഹൻദാസ് പറഞ്ഞു. ചാലിയാർ പഞ്ചായത്തിലെ പ്രധാന പാടശേഖരത്തിൽ ഒന്നാണ് പെരുമുണ്ടയിലെ പാടശേഖരം.

ABOUT THE AUTHOR

...view details