കേരളം

kerala

ETV Bharat / state

കഴുത്തില്‍ ഷാള്‍ കുരുങ്ങി എട്ട് വയസുകാരന്‍ മരിച്ചു - മെഡിക്കല്‍ കോളജ്

കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

Eight year  boy  ഷാള്‍  മരണം  മലപ്പുറം  മെഡിക്കല്‍ കോളജ്  പോസ്റ്റ്മോര്‍ട്ടം
കഴുത്തില്‍ ഷാള്‍ കുരുങ്ങി എട്ടു വയസ്സുകാരന്‍ മരിച്ചു

By

Published : Apr 24, 2021, 2:59 PM IST

മലപ്പുറം: കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി എട്ട് വയസുകാരന്‍ മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പല കണ്ടത്തില്‍ മുഹമ്മദ് യൂനസിന്‍റെ മകന്‍ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. പുറമണ്ണൂര്‍ മജ്ലിസ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പുറമണ്ണൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: നിയ ഫാത്തിമ, നിഷാന്‍.

ABOUT THE AUTHOR

...view details