കേരളം

kerala

ETV Bharat / state

ചൂളമടിച്ചാല്‍ പറന്നെത്തും, മലപ്പുറം സ്വദേശിയുടെ വീട്ടിലെ വിരുന്നുകാരനായ കൊക്ക് - കൊക്ക്

മൂന്ന് മാസം മുന്‍പാണ് മലപ്പുറം സ്വദേശി സലിമിന്‍റെ വീട്ടിലേക്ക് ഈ കൊക്ക് ആദ്യമായെത്തിയത്

egret  egret at malappuram man house  salim and egret  malappuram  മലപ്പുറം  വീട്ടിലെ വിരുന്നുകാരനായ കൊക്ക്  കൊക്ക്  സലിമിന്‍റെ വീട്ടിലെ കൊക്ക്
malappuram

By

Published : Feb 14, 2023, 2:31 PM IST

സലിമിന്‍റെ വീട്ടിലെ അതിഥി

മലപ്പുറം :അങ്ങാടിപ്പുറം ഗവണ്‍മെന്‍റ് പോളിടെക്‌നിക്കില്‍ ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ അധ്യാപകനായ മലപ്പുറം സ്വദേശി സലിമിന്‍റെ വീട്ടില്‍ ഒരു അതിഥിയുണ്ട്. സലിം ചുളമടിച്ചാല്‍ ഉടന്‍ തന്നെ ഈ വിരുതന്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് പറന്നെത്തും. ഫുട്‌ബോള്‍ ലോകപ്പിന്‍റെ സമയത്ത് സലിമിന്‍റെ വീട്ടിലേക്ക് ഈ കൊക്ക് എത്തി, പിന്നീട് അവിടെ സ്ഥിരതാമസമാക്കി.

ഇപ്പോള്‍ മൂന്ന് മാസത്തോളമായി സലിമുമായി ചങ്ങാത്തത്തിലാണ് ഈ കൊക്ക്. വീട്ടില്‍ ഒത്തിരി അംഗങ്ങളുണ്ടെങ്കിലും കൊക്കിന് പ്രിയം കൂടുതല്‍ സലിമിനോടാണ്. ദിവസവും രണ്ട് നേരം കൃത്യമായി കൊക്കിന് വേണ്ട ആഹാരം നല്‍കുന്നതുകൊണ്ടാണിതെന്ന് സലിം പറയുന്നു.

ചെറുമീനുകളോടാണ് സലിമിന്‍റെ ചങ്ങാതിയായ കൊക്കിന് താല്‍പര്യം കൂടുതല്‍. വലിയ മീനുകളെ ചെറുകഷണങ്ങളാക്കിയും നല്‍കാറുണ്ട്. കൂടാതെ ഈ വിരുതന് വേണ്ടി രണ്ട് കുളവും സലിം നിര്‍മ്മിച്ചിട്ടുണ്ട്.

രണ്ട് പ്രാവശ്യം കൊക്ക് സലിമിന്‍റെ വീട് വിട്ട് പോയിരുന്നു. ഈ പോക്കില്‍ തിരികെ വരില്ലെന്നാണ് ഈ കുടുംബം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് കൊക്ക് തിരികെ എത്തുകയാണ് ഉണ്ടായതെന്നും സലിം പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ പതിവായി വൈകുന്നേരം ആറ് മണിയോടെ തന്നെ കൊക്ക് പറന്നുപോകും. എന്നിട്ട്, അടുത്ത ദിവസം രാവിലെയാണ് മടങ്ങിയെത്തുന്നതെന്നും സലിം വ്യക്തമാക്കി.

ABOUT THE AUTHOR

...view details