മലപ്പുറം:വീര്യംകൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പൂക്കോട്ടുംപാടം സ്വദേശി പുലത്ത് അഫ്‌സല്‍ (29) ആണ് പിടിയിലായത്. കാളികാവിൽ വച്ചാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. തദ്ദേശ വിപണിയിൽ ഒരു ലക്ഷത്തിലധികം വിലവരുന്ന 10 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള സിപ്‌ലോക്ക് പാക്കറ്റ് എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
മലപ്പുറത്ത് മയക്കുമരുന്നുമായി യുവാവ് പിടിയില്‍ - മയക്കു മരുന്ന് ഉപയാേഗം
വിപണിയില്‍ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്
മലയോര മേഖലയില്‍ മയക്കുമരുന്ന് കേസുകള്‍ പെരുകുന്നു
എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അഫ്‌സല്‍ പിടിയിലായത്. പൂക്കോട്ടും പാടത്ത് സ്വന്തമായി കാർ ആക്‌സസറീസ് സ്ഥാപനം നടത്തുന്ന ഇയാള്‍ ബാഗ്ലൂരിൽ നിന്നാണ് എംഡിഎംഎ നാട്ടിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നത്. അര ഗ്രാം പാക്കറ്റിന് 4000, ഒരു ഗ്രാം പാക്കറ്റിന് 8000 എന്നിങ്ങനെയാണ് വില. ആവശ്യക്കാരിലധികവും കുട്ടികളാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Last Updated : Feb 24, 2021, 8:36 PM IST