കേരളം

kerala

ETV Bharat / state

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നൽകി വനം വകുപ്പ്

ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരിട്ടാണ് തൈകൾ നൽകുന്നത്. ജൂൺ നാലിന് മുമ്പ് വിതരണം പൂർത്തികരിക്കും. ജൂലൈ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന വന മഹോത്സവത്തോടനുബന്ധിച്ച് മരങ്ങൾ ഇല്ലാത്ത മേഖലകളിൽ തൈകൾ വെച്ചുപിടിപ്പിക്കും.

മലപ്പുറം  പരിസ്ഥിതി ദിനം  വനം വകുപ്പ്
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നൽകി വനം വകുപ്പ്

By

Published : May 31, 2020, 5:15 PM IST

മലപ്പുറം:പരിസ്ഥിതി ദിനത്തിൽ വനം വകുപ്പ് നഴ്സറികളിൽ വിതരത്തിന് ഒരുക്കിയിരിക്കുന്നത് നാല് ലക്ഷത്തിനാൽപ്പതിനായിരം വൃക്ഷ തൈകൾ. മലപ്പുറം, എടപ്പാൾ, തിരുവാലി മുണ്ടുപറമ്പ്, നഴ്സറികളിൽ നിന്നും 2.90 ലക്ഷം തൈകളും, നിലമ്പൂർ മേഖലയിലെ ഉദിരകുളം, ഉണിചന്തം, നിലമ്പൂർ നഴ്സറികളിൽ നിന്നുമായി 1.50 ലക്ഷം തൈകളുമാണ് വിതരണം ചെയ്യുന്നത്. തൈകളുടെ വിതരണം തുടങ്ങിയതായി സാമൂഹ്യവനവത്ക്കരണ വിഭാഗത്തിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ താരാദാസ് പറഞ്ഞു.

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നൽകി വനം വകുപ്പ്

ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരിട്ടാണ് തൈകൾ നൽകുന്നത്. ജൂൺ നാലിന് മുമ്പ് വിതരണം പൂർത്തീകരിക്കും. ജൂലൈ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന വന മഹോത്സവത്തോടനുബന്ധിച്ച് മരങ്ങൾ ഇല്ലാത്ത മേഖലകളിൽ തൈകൾ വെച്ചുപിടിപ്പിക്കും. വിതരണം ചെയ്യുന്ന തൈകളിൽ 81.5 ശതമാനം തൈകൾ ഗ്രാമ പഞ്ചായത്തുകൾക്കും ബാക്കി 18.5 ശതമാനം വനസംരക്ഷണ സമിതികൾക്കുമാണ് നൽകുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഇക്കുറി തൈകൾ നൽകില്ല.

സീതപഴം, പേര, പുളി, നെല്ലി, നിറമരുത്, കണിക്കൊന്ന, ഉങ്ങ്, വേങ്ങ, മുള, മന്താരം തുടങ്ങി 17 ഇനം തൈകളാണ് നഴ്സറികളിൽ നിന്നും പഞ്ചായത്തിന് സൗജന്യമായി നൽകുന്നത്. ഓരോ വർഷവും ലക്ഷകണക്കിന് രൂപ ചിലവഴിച്ചാണ് സാമൂഹ്യ വനവത്ക്കരണ വിഭാഗം തൈകൾ നൽകുന്നത്.

ABOUT THE AUTHOR

...view details