കേരളം

kerala

ETV Bharat / state

മറുനാടന്‍ പാലിനെതിരെ ക്ഷീര കര്‍ഷകരുടെ സമരം - ക്ഷീര സംഘം

മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടന്ന സമരം കോഡൂര്‍ ക്ഷീര സംഘം പ്രസിഡന്‍റ് താജ് മന്‍സൂര്‍ അല്ലക്കാട്ട് ഉദ്ഘാടനം ചെയ്തു

dairy farmers strike at malappuram  dairy farmers  malappuram  ക്ഷീര സംഘം  മലപ്പുറം
മറുനാടന്‍ പാലിനെതിരെ ക്ഷീരകര്‍ഷകരുടെ സമരം

By

Published : Nov 16, 2020, 8:24 PM IST

മലപ്പുറം: മറുനാടന്‍ പാലിനെതിരെ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ക്ഷീരകര്‍ഷകരുടെ സമരം. സമരം കോഡൂര്‍ ക്ഷീര സംഘം പ്രസിഡന്‍റ് താജ് മന്‍സൂര്‍ അല്ലക്കാട്ട് ഉദ്ഘാടനം ചെയ്തു. മില്‍മയെയും ക്ഷീര സംഘങ്ങളെയും തകര്‍ക്കുന്നതിന് അയല്‍ സംസ്ഥാന പാല്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചയിരുന്നു സമരം. മലബാറിലെ ക്ഷീര കര്‍ഷകര്‍ ഉല്‌പാദിപ്പിക്കുന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഗുണനിലവാരം കുറഞ്ഞ പാലുമായി മാര്‍ക്കറ്റില്‍ മത്സരിക്കുകയാണെന്ന് താജ് മന്‍സൂര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വിഭാഗം പാല്‍ പരിശോധന കര്‍ശനമാക്കി ഗുണനിലവാരമില്ലാത്ത പാലിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ധർണയിൽ ആവശ്യപ്പെട്ടു.

മറുനാടന്‍ പാലിനെതിരെ ക്ഷീരകര്‍ഷകരുടെ സമരം

ABOUT THE AUTHOR

...view details