മലപ്പുറം:കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കണ്ണ് മൂടിക്കെട്ടി സൈക്കിളോടിച്ച് വിദ്യാര്‍ഥികളുടെ ബാലസംരക്ഷണ ബോധവല്‍ക്കരണം. ശിശുദിനാഘോഷത്തിന്‍റെ ഭാഗമായാണ് ചൈല്‍ഡ്‌ലൈന്‍, മലയില്‍ മാജിക് അക്കാദമി, വെള്ളിയഞ്ചേരി ഹാര്‍വസ്റ്റ് പബ്ലിക് സ്‌കൂള്‍ എന്നിവ സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.
ബാലസംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍
വെള്ളിയഞ്ചേരി ഹാര്‍വെസ്റ്റ് പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആദ്യ റെജിയും ആറാം ക്ലാസ് വിദ്യാര്‍ഥി ആദിത്ത് റെജിയുമാണ് കണ്ണുമൂടിക്കെട്ടി സൈക്കിള്‍ യാത്ര നടത്തിയത്
മജീഷ്യന്‍ മലയില്‍ ഹംസയുടെ ശിഷ്യരും മലയില്‍ മാജിക് അക്കാദമി വിദ്യാര്‍ഥികളുമായ വെള്ളിയഞ്ചേരി ഹാര്‍വെസ്റ്റ് പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആദ്യ റെജിയും ആറാം ക്ലാസ് വിദ്യാര്‍ഥി ആദിത്ത് റെജിയും ചേര്‍ന്നാണ് കണ്ണുമൂടിക്കെട്ടിയുള്ള സൈക്കിള്‍ യാത്ര നടത്തിയത്. ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക് പരിപാടിയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. കലക്‌ടറുടെ വസതിക്ക് സമീപത്ത് നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര കലക്‌ടറേറ്റ് കവാടത്തില്‍ സമാപിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ എം.ജെ.റെജിയുടെയും ജ്യോതി റെജിയുടെയും മക്കളാണ് ആദ്യ റെജിയും ആദിത്ത് റെജിയും.