മലപ്പുറം: എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാറും കെ.എൽ 71 സൈക്കിൾ റൈടേഴ്സും സംയുക്തമായി കൊവിഡ് പ്രതിരോധ ബോധവത്ക്കരണ സൈക്കിൾ സന്ദേശ യാത്ര സംഘടിപ്പിച്ചു. സൈക്കിൾ സന്ദേശ യാത്ര മൈലാടിയിൽ ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. സന്ദേശ യാത്രയിൽ അനൗൺസ്മെന്‍റ് വാഹനത്തിന് പിന്നിലായി 60 ഓളം ചെറുപ്പകാർ പ്ലക്ക് കാർഡുകളുമായി യാത്രയിൽ പങ്കാളികളായി.
കൊവിഡ് പ്രതിരോധ ബോധവത്ക്കരണ സന്ദേശ സൈക്കിൾ യാത്ര സംഘടിപ്പിച്ചു - awareness
സൈക്കിൾ യാത്ര മണ്ണുപ്പാടം, എരഞ്ഞിമങ്ങാട്, അകമ്പാടം വഴി ഇടിവണ്ണയിൽ സമാപിച്ചു
കൊവിഡ് പ്രതിരോധ ബോധവത്ക്കരണ സന്ദേശ സൈക്കിൾ യാത്ര സംഘടിപ്പിച്ചു
സൈക്കിൾ യാത്ര മണ്ണുപ്പാടം, എരഞ്ഞിമങ്ങാട്, അകമ്പാടം വഴി ഇടിവണ്ണയിൽ സമാപിച്ചു. അകമ്പാടത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ച് സംസാരിച്ചു. ചാലിയാർ കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ ടി.എൻ .അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് , ബ്ലൂസ്റ്റാർ ക്ലബ് രക്ഷാധികാരി ഹാരീസ് എന്നിവരും പരിപാടിയിൽ സംസാരിച്ചു.