മലപ്പുറം:പ്രളയ ദുരന്തബാധിതർക്കുള്ള അടിയന്തര ധന സഹായം റവന്യൂ ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്നാരോപിച്ച് സി.പി.എം എടക്കര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ തഹസിൽദാരെ ഉപരോധിച്ചു. എടക്കര ഏരിയാ കമ്മറ്റിക്ക് കീഴിലെ 5 പഞ്ചായത്തുകളിലെ സി.പി.എം ജനപ്രതിനിധികളും ഉപരോധത്തിൽ പങ്കെടുത്തു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം അർഹര്‍ക്ക് നല്‍കുന്നതില്‍ തഹസിൽദാർ ഉൾപ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ അലംഭാവം കാട്ടിയെന്നും ചിലരുടെ ഒത്താശയോടെ ഉദ്യോഗസ്ഥർ സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്നും സമരക്കാർ പറഞ്ഞു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് തഹസിൽദാർ സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞെങ്കിലും സമരക്കാര്‍ ഉപരോധം അവസാനിപ്പിച്ചില്ല. ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവര്‍ക്ക് സാമ്പത്തിക സഹായം വിതരണം നല്‍കുന്നതില്‍ റവന്യൂ വകുപ്പ് വീഴ്ച വരുത്തിയെന്നും സമരക്കാര്‍ ആരോപിച്ചു. ക്യാമ്പിൽ കഴിയാതെ ബന്ധുവീടുകളിൽ താമസിച്ചവരെ പട്ടികയിൽ നിന്നും ഒഴിവാക്കിയ ഉദ്യോഗസ്ഥ നടപടിയും ഇവര്‍ ചോദ്യം ചെയ്തു.
പ്രളയ ധനസഹായം അട്ടിമറിച്ചെന്നാരോപിച്ച് തഹസില്‍ദാരെ ഉപരോധിച്ചു
നിലമ്പൂർ തഹസിൽദാരെ സി.പി.എം എടക്കര ഏരിയാ കമ്മറ്റി പ്രവര്‍ത്തകരാണ് ഉപരോധിച്ചത്. സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്നും ആരോപണം
ഇനിയും ദുരിതാശ്വാസ സഹായം ലഭിക്കാത്തവർക്കായി അടുത്ത ബുധൻ ,വ്യാഴം ദിവസങ്ങളിലായി അദാലത്ത് നടത്തുമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്. ഇപ്പോള്‍ പ്രളയ ധനസഹായ വിവരങ്ങള്‍ റീ ബിൽഡ് കേരള എന്ന മൊബൈൽ ആപ്പിലേക്കാണ് നല്‍കേണ്ടതെന്നും അതുവഴി അര്‍ഹരായവര്‍ക്ക് തുക അവരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. പുതിയതായി 4000 പേർക്ക് കൂടി 10,000 രൂപയുടെ ധനസഹായം എത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് പണം എത്തുമെന്നും അദ്ദേഹം അറിയിച്ചു.