മലപ്പുറം: എടക്കര ബസ്റ്റാന്‍റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്‌ഘാടനം വ്യാഴാഴ്‌ച നടക്കാനിരിക്കെ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്‌ത് സിപിഎം. കെട്ടിടത്തിന്‍റെ ഉദ്‌ഘാടന നിർവഹണത്തിന് ശേഷം എടക്കര ടൗണിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതീകാത്മക പ്രതിഷേധം നടത്തുമെന്ന് ലോക്കൽ സെക്രട്ടറി യു. ശരിഷ് അറിയിച്ചു.
എടക്കരയിലെ ബസ്റ്റാന്‍റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്‌ഘാടനം;പ്രതിഷേധവുമായി സിപിഎം
2014ൽ ആരംഭിച്ച പദ്ധതിയിലെ അപാകതകൾ സിപിഎം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു
ഇന്ന് വയനാട് എംപി രാഹുൽഗാന്ധി കെട്ടിടം ഉദ്‌ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോഴും കെട്ടിടത്തിലെ പല മുറികളിലും വെള്ളം, വൈദ്യുതി സൗകര്യങ്ങളില്ല. പല ജനകീയ വിഷയങ്ങളും മാറ്റിവച്ച് ഗ്രാമ പഞ്ചായത്ത് മുൻകയ്യെടുത്ത് നിർമാണം പൂർത്തിയാക്കിയ ഷോപ്പിങ് കോംപ്ലക്‌സിന് വാഹന പാർക്കിങ് സൗകര്യമുൾപ്പെടെയില്ലെന്നും സിപിഎം ആരോപിച്ചു.
2014ൽ അർബൻ സൊസൈറ്റിയിൽ നിന്നും 5.40 കോടി രൂപ വായ്‌പയെടുത്ത് 65 സെന്‍റ് സ്ഥലത്താണ് കെട്ടിട നിർമാണം ആരംഭിച്ചത്. പദ്ധതിയിലെ അപാകതകൾ സിപിഎം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വൈകിട്ട് അഞ്ച് മണിക്കാണ് സിപിഎം മനുഷ്യചങ്ങല തീർക്കുന്നത്.