മലപ്പുറം: അറുപത് വയസിന് മുകളിലിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌തുകൊടുക്കുകയാണ് എംവിഎം കോളജിലെ വിദ്യാർഥികൾ. കോളജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലാണ് വളാഞ്ചേരി നഗരസഭ പരിധിയിലുള്ളവർക്ക് വാക്‌സിൻ രജിസ്ട്രേഷൻ ചെയ്‌തു കൊടുക്കുന്നത്.
കൊവിഡ് വാക്‌സിൻ; ഓൺലൈൻ രജിസ്ട്രേഷന് സഹായവുമായി വിദ്യാർഥികൾ
എംവിഎം കോളജിലെ വിദ്യാർഥികളാണ് വളാഞ്ചേരി നഗരസഭ പരിധിയിലെ പ്രായമായവർക്ക് കൊവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ചെയ്‌തു കൊടുക്കുന്നത്.
കൊവിഡ് വാക്‌സിൻ; ഓൺലൈൻ രജിസ്ട്രേഷന് സഹായവുമായി വിദ്യാർഥികൾ
വീടുകളിൽ നേരിട്ട് ചെന്നാണ് രജിസ്‌ട്രേഷൻ ചെയ്‌തുകൊടുക്കുന്നത്. ഓണ്‍ലൈനിലൂടെ രജിസ്റ്റർ ചെയ്യാൻ അറിയാത്തവരെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഈ ആശയത്തിന് പിന്നിലെന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി സുജിത്ര പറഞ്ഞു.