മലപ്പുറം: കൊവിഡ് വ്യാപനം കണ്ടെത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനായും എടവണ്ണ പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കുള്ള പരിശോധന ആരംഭിച്ചു. മലപ്പുറം കലക്ടറുടെ കീഴിലുള്ള ഡി.എം.എ, സ്വാബിംഗ് യൂണിറ്റ്, എടവണ്ണ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ സംയുക്തമായാണ് പരിശോധന ആരംഭിച്ചത്.
അതിഥി തൊഴിലാളികൾക്കുള്ള കൊവിഡ് പരിശോധനയ്ക്ക് തുടക്കമായി - malappuram
ഇന്ന് 200 അതിഥി തൊഴിലാളികളെയാണ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കിയത്.
എടവണ്ണ ടൗൺ ഒൻപതാം വാർഡിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകളിലെത്തിയാണ് സംഘം പരിശോധന നടത്തിയത്. അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ, പരിശോധന നടത്തിയെന്നത് ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി.അഭിലാഷ് പറഞ്ഞു.
പഞ്ചായത്തംഗം എ.പി. ജൗഹർ സാദത്ത്, സ്വാബിംഗ് യൂണിറ്റ് മെമ്പർമാരായ ഡോ: അഭിജിത്, വിനീത് കെ, പ്രവീൺ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി.അബ്ദുറഹ്മാൻ, ആർ.ആർ.ടിമാരായ വി.പി.അലി അക്ബർ, സഫിർ, കെ.ടി.അഫ്സൽ, കെ.വി.ഷാജി, ബഷീർ എന്നിവർ നേതൃത്വം നൽകി. 200 അതിഥി തൊഴിലാളികളെയാണ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കിയത്.