കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം; ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതോടെ നാട്ടിലേക്ക് പോകാനാകില്ലെന്ന ആശങ്കയിലാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍  കൊവിഡ് വ്യാപനം  അതിഥി തൊഴിലാളികൾ  Covid second wave  Other state worker  കൊവിഡ് വ്യാപനം; ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു
കൊവിഡ് വ്യാപനം; ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

By

Published : May 5, 2021, 4:12 PM IST

മലപ്പുറം: കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ നിന്ന് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. കൊവിഡ് സമൂഹ വ്യാപനം വെല്ലുവിളി തീര്‍ക്കുകയും സംസ്ഥാന വ്യാപകമായി ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്.

ALSO READ:കൊവിഡ് വ്യാപനം : നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

ജില്ലയിലെ ഒട്ടുമിക്ക ഭാഗങ്ങളിൽ നിന്നും തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്‌തുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയമാണ് അതിഥി തൊഴിലാളികളില്‍ പലര്‍ക്കുമുള്ളത്. എന്നിരുന്നാലും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതോടെ നാട്ടിലേക്ക് പോകാനാകില്ലെന്ന ആശങ്കയിലാണ് പലരും.

ALSO READ:കൊവിഡ് ; കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഇങ്ങനെ നിരവധി സംഘങ്ങളാണ് കൊവിഡ് ആശങ്കയില്‍ തൊഴിലിടം വിട്ട് മടങ്ങിപ്പോകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. ഇത് കേരളത്തിലെ നിര്‍മ്മാണ മേഖലയുള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളെ തളര്‍ത്തുമെന്നുറപ്പാണ്.

ABOUT THE AUTHOR

...view details