മലപ്പുറം: കൊവിഡ് ബാധിച്ച് മരണമടഞ്ഞവരെ വിശ്വാസാചാരപ്രകാരം ഖബറടക്കം നടത്തുന്നതിന് നേതൃത്വം നൽകി മാതൃകയാവുകയാണ് സ്വഫ്‌വാൻ അസ്ഹരിയെന്ന യുവ പണ്ഡിതൻ. കൊവിഡ് ബാധിച്ച് മരിച്ച ആറ് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഖബറടക്കിയത്. അമരമ്പലം കൂറ്റമ്പാറ സ്വദേശിയാണ് അസ്‌ഹരി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ സംസ്ക്കരിക്കുന്നതിന് ശ്മശാനങ്ങൾ പോലും അനുവദിക്കാത്ത സമയത്ത് യാഥാർത്ഥ്യം പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ബോധവൽക്കരണത്തിലൂടെയും പ്രായോഗിക പരിശീലന ക്ലാസുകളിലൂടെയും സാന്ത്വനം പ്രവർത്തകരായ യുവാക്കളെ സന്നദ്ധരാക്കിയാണ് ഇദ്ദേഹം ഈ രംഗത്തേക്ക് കടന്ന് വരുന്നത്.
കൊവിഡ് മരണം; ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി മാതൃകയായി യുവ പണ്ഡിതൻ - Covid death
കൊവിഡ് ബാധിച്ച് മരിച്ച ആറ് പേരുടെ മൃതദേഹങ്ങളാണ് സ്വഫ്‌വാന്‍ അസ്‌ഹരിയുടെ നേതൃത്വത്തില്‍ ഇതുവരെ ഖബറടക്കിയത്
മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, പെരിന്തൽമണ്ണ, എടക്കര എന്നിവിടങ്ങളിലും നിലമ്പൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും സമീപ ജില്ലയായ പാലക്കാട് ആറ് കേന്ദ്രങ്ങളിലും ഇത്തരം പ്രായോഗിക പരിശീലനം നടത്തി. കഴിഞ്ഞ ദിവസം മണ്ണാർക്കാട് കല്ലാംകുഴി മഹല്ല് ഖബറിസ്ഥാനിൽ നടന്ന ഖബറടക്ക ചടങ്ങിനും നിലമ്പൂരിലെ കൂറ്റമ്പാറയിലും വണ്ടൂരിലെ പള്ളിക്കുന്നിലെ രണ്ട് ഖബറടക്ക കർമ്മത്തിനും മതപരമായ എല്ലാ കർമ്മങ്ങൾക്കും ഇദ്ദേഹം തന്നെയാണ് കാർമ്മികത്വം വഹിച്ചത്. ലോക്ക് ഡൗൺ സമയത്ത് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിദേശ രാജ്യങ്ങളിലേക്ക് അവശ്യമരുന്നുകളെത്തിക്കുന്നതിനുള്ള സാന്ത്വനം ഹെൽപ്പ് ലൈനിലും ഇദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.