മലപ്പുറം: കൊവിഡ് സാമൂഹ വ്യാപനം സംശയിക്കുന്ന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിലെ മുഴുവൻ പ്രദേശങ്ങളിലും നിയന്ത്രണം കർശനമാകാൻ നിർദ്ദേശം നൽകി പൊലീസ്. അതിർത്തികൾ മുഴുവൻ അടക്കുകയും ദേശീയപാതകൾ മാത്രം ഗതാഗതത്തിനു തുറന്നു നൽകുകയും മറ്റ് പാതകൾ അടച്ചിടുകയും ചെയ്തു.
കൊവിഡ് സമൂഹ വ്യാപന സാധ്യത: പൊന്നാനിയില്‍ കടുത്ത നിയന്ത്രണം
പൊന്നാനി താലൂക്കിലെ അതിർത്തികൾ മുഴുവൻ അടക്കുകയും ദേശീയപാതകൾ മാത്രം ഗതാഗതത്തിനു തുറന്നു നൽകുകയും മറ്റ് പാതകൾ അടച്ചിടുകയും ചെയ്തു.
കൊവിഡ് സമൂഹ വ്യാപന സാധ്യത: നിയന്ത്രണം കടുപ്പിച്ച് പൊലീസ്
അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് ഓരോ പഞ്ചായത്തിലും സ്ഥാപനങ്ങൾ തുറക്കും. ഇവരുടെ മൊബൈൽ നമ്പർ പരസ്യപ്പെടുത്തുകയും ആവശ്യസാധനങ്ങൾ പൊലീസിന്‍റെ നേതൃത്വത്തിൽ വീടുകളിൽ എത്തിക്കും. ഇതിനുവേണ്ടിയുള്ള ദ്രുതകർമസേന പൊന്നാനിയിൽ എത്തും. ബൈക്കുകളില്‍ പ്രദേശത്ത് പൊലീസിന്‍റെ പ്രത്യേക പട്രോളിങ് ഉണ്ടാകും.