കേരളം

kerala

ETV Bharat / state

കൊവിഡ് 19; മലപ്പുറത്ത് 81 പേർക്ക് വൈറസ് ബാധയില്ലെന്ന് ജില്ലാ ഭരണകൂടം

പരിശോധന ഫലം ലഭിച്ചതിൽ 81 പേർക്ക് വൈറസ് ബാധയില്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. 81 പേരുടെ പരിശോധന ഫലമാണ് പുറത്തു വന്നത്.

മലപ്പുറം  ജില്ലാ ഭരണകൂടം  കൊവിഡ് 19  കൊറോണ  മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്  തിരൂര്‍ ജില്ലാ ആശുപത്രി  malappuram  covid 19  corona
കൊവിഡ് 19; മലപ്പുറത്ത് 81 പേർക്ക് വൈറസ് ബാധയില്ലെന്ന് ജില്ലാ ഭരണകൂടം

By

Published : Mar 11, 2020, 11:20 PM IST

മലപ്പുറം:കൊവിഡ് 19 സംശയത്തെ തുടർന്ന് പരിശോധനക്ക് അയച്ച 81 സാമ്പിളുകളില്‍ ഫലം നെഗറ്റീവെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ നിന്ന് ഇതുവരെ 142 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച പത്ത് പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 28 പേര്‍ക്കുകൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിട്ടുണ്ട്. 143 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 58 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും മൂന്നു പേര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെയും ഐസൊലേഷന്‍ വാര്‍ഡുകളിലാണുള്ളത്. 82 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും കഴിയുന്നുണ്ട്. അതേ സമയം കൊവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിർദേശം നൽകി.

രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ജില്ലയില്‍ ഒരുക്കി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 കിടക്കകളാണ് സജ്ജമാക്കിയത് . തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പത്ത്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 19, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒമ്പത്, പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഒമ്പത്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എട്ട് എന്നിങ്ങനെയാണ് കിടക്കള്‍ ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details