ഡോളർ കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം - കോൺഗ്രസ് പ്രതിഷേധം
കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്
മലപ്പുറം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പീക്കറിന്‍റെയും പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഇവര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ അജീഷ് എടാലത്ത് ,പി.പി ഹംസ ,ബ്ലോക്ക് പ്രസിഡന്‍റുമാരായ എം.കെ മുഹ്‌സിൻ, അനീഷ് അങ്ങാടിപ്പുറം, പി.കെ നൗഫൽ ബാബു, സി.കെ ഹാരിസ്, മമ്മു മലപ്പുറം, മുജീബ് ആനക്കയം, കെ.പ്രഭാകരൻ, മൂസ എടപ്പനാട്, അജ്മൽ ആനത്താൻ എന്നിവർ സംസാരിച്ചു.