യുവാക്കൾ തമ്മിൽ സംഘർഷം; രണ്ട് പേർക്കും പരിക്ക് - മലപ്പുറം വാർത്ത
മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണം
യുവാക്കൾ തമ്മിൽ സംഘർഷം; രണ്ട് പേർക്കും പരിക്ക്
മലപ്പുറം: തിരൂർ കൂട്ടായിയിൽ രണ്ട് യുവാക്കൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഇരുവർക്കും പരിക്കേറ്റു. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണം. മൂസന്‍റെ പുരക്കൽ റാഫി, ജാരക്കടവത്ത് അലിക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടായി കോതപറമ്പ് പള്ളിക്ക് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്. പള്ളിയിൽ നമസ്കാരത്തിന് ശേഷം പുറത്തിറങ്ങിയ സമയമാണ് ആക്രമണമുണ്ടായത്.