മലപ്പുറം:കാളികാവ്-കരുവാരക്കുണ്ട് മലയോരപാത നിർമാണവുമായി ബന്ധപ്പെട്ട് വീണ്ടും പരാതി. മഴ ശക്തമായതോടെയാണ് കാളികാവ്-കരുവാരക്കുണ്ട് മലയോരപാത നിർമാണത്തിനെതിരെ പരാതി വ്യാപകമാകുന്നത്. കരുവാരക്കുണ്ട് ചീനിപ്പാടത്ത് റോഡ് പൊളിച്ചുള്ള നിർമാണ പ്രവർത്തനമാണ് നടക്കുന്നത്.
കാളികാവ്-കരുവാരക്കുണ്ട് മലയോരപാത നിർമാണം ; വീടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നു, പരാതിയുമായി നാട്ടുകാർ
റോഡ് പൊളിച്ചുള്ള നിർമാണത്തെ തുടർന്ന് കനത്ത മഴ പെയ്യുമ്പോൾ പാതയോരങ്ങളിലെ വീടുകളിലേക്ക് മലിനജലം ഒഴുകിയെത്തുകയാണ്
കാളികാവ്-കരുവാരക്കുണ്ട് മലയോരപാത നിർമാണം ; വീടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നു, പരാതിയുമായി നാട്ടുകാർ
കനത്ത മഴ പെയ്യുമ്പോൾ പാതയോരങ്ങളിലെ വീടുകളിലേക്ക് വെള്ളം കുത്തിയൊലിച്ചാണ് എത്തുന്നത്. അഴുക്കുചാലിലെ മലിനജലമാണ് വീട്ടുമുറ്റങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഇത് വൃത്തിഹീനമായ അവസ്ഥയാണ് സൃഷ്‌ടിക്കുന്നത്.
രോഗങ്ങൾ പടരാൻ ഇത് കാരണമാകും. മഴ ഇല്ലാത്തപ്പോൾ പൊടി ശല്യം മൂലം പൊറുതിമുട്ടുന്നതായും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ജില്ല കലക്‌ടർക്ക് പരാതി നൽകി. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.