കേരളം

kerala

ETV Bharat / state

ജീവന്‍ രക്ഷാപരിശീലനം ; ദുരന്തങ്ങളെ നേരിടാന്‍ മുന്നൊരുക്കവുമായി ചെറുകാവ് പഞ്ചായത്ത്

താലൂക്ക് ദുരന്ത നിവാരണ സേനയും ചെറുകാവ് ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് ജീവന്‍ രക്ഷാപരിശീലനം നല്‍കിയത്. പരിപാടിയുടെ ഒന്നാംഘട്ടമെന്ന നിലയിലാണ് പൊതു ജനങ്ങള്‍ക്ക് വേണ്ടി പരിശീലനം സംഘടിപ്പിച്ചത്

Cherukav Panchayat  ചെറുകാവ് പഞ്ചായത്ത്  saving training to deal with disasters  Cherukav Panchayat is prepared to face disasters  ദുരന്ത നിവാരണ സേന  ജീവന്‍ രക്ഷ പരിശീലനം  ടി ഡി ആര്‍ എഫ്  T D R F
ദുരന്തങ്ങളെ നേരിടാന്‍ മുന്നൊരുക്കവുമായി ചെറുകാവ് പഞ്ചായത്ത്

By

Published : Aug 24, 2022, 3:16 PM IST

മലപ്പുറം : പ്രളയ, അപകട ദുരന്തങ്ങളെ നേരിടാന്‍ മുന്നൊരുക്കവുമായി ചെറുകാവ് പഞ്ചായത്തില്‍ ജീവന്‍ രക്ഷാപരിശീലനം. താലൂക്ക് ദുരന്ത നിവാരണ സേനയും ചെറുകാവ് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പൊതു ജനങ്ങള്‍ക്ക് വേണ്ടി ഒന്നാം ഘട്ടമെന്ന നിലയിലാണ് ജീവന്‍ രക്ഷാപരിശീലനം സംഘടിപ്പിച്ചത്. ടി ഡി ആര്‍ എഫ് സന്നദ്ധ സംഘടനകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്‌ത ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി കെ അബ്‌ദുള്ള കോയ പറഞ്ഞു.

ടി ഡി ആര്‍ എഫ് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു. ഐക്കരപ്പടി സലഫി മദ്രസ ഹാളില്‍ വച്ചായിരുന്നു പരിപാടി. റാഫി തയ്യില്‍ അധ്യക്ഷത വഹിച്ചു.

ദുരന്തങ്ങളെ നേരിടാന്‍ മുന്നൊരുക്കവുമായി ചെറുകാവ് പഞ്ചായത്ത്

ജില്ല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉമറലി ശിഹാബ് സേനയെ പരിചയപ്പെടുത്തി. ഡോക്‌ടര്‍ അഷ്റഫ് വാഴക്കാട്, എഎസ്ഐ മുജീബ്, മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ മുഹമ്മദ് ഷഫീഖ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുജാത കളത്തിങ്ങല്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദുരന്തങ്ങളെയും അപകടങ്ങളെ നേരിടാന്‍ കൂടുതല്‍ ബോധവത്‌കരണം സംഘടിപ്പിക്കുമെന്ന് ടി ഡി ആര്‍ എഫ് ഭാരവാഹികള്‍ അറിയിച്ചു. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവത്കരണം ഉള്‍പ്പടെ വിവിധ മേഖലയില്‍ ക്ലാസുകളും സംഘടിപ്പിക്കാനാണ് ടി ഡി ആര്‍ എഫിന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details