കിഫ്ബിയില്‍ കോടികളുടെ നിക്ഷേപമുള്ള സിഡിപിക്യു എന്ന കമ്പനിക്ക് ലാവ്ലിനുമായി ബന്ധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് നുണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്ലിനില്‍ വലിയ ഓഹരി നിക്ഷേപമുള്ള കമ്പനിയാണ് സിഡിപിക്യു. ഉയർന്ന പലിശ നൽകിയാണ് സിഡിപിക്യു മസാല ബോണ്ട് വാങ്ങിയതെന്നും ചെന്നിത്തല ആരോപിക്കുന്നു.
കിഫ്ബി മസാല ബോണ്ടില്‍ ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല
കിഫ്ബി ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ 2024ല്‍ കേരളം വന്‍ തുക തിരികെ അടക്കേണ്ടി വരും. കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകൾ സർക്കാർ പരിശോധിച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇത് വരെയും തയ്യാറായിട്ടില്ല. ഇടപാടിന്‍റെ രേഖകള്‍ സര്‍ക്കാര്‍ പുറത്ത് വിടണം. കിഫ്ബി ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ 2024ല്‍ കേരളം വന്‍ തുക തിരികെ അടക്കേണ്ടി വരും. കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകൾ സർക്കാർ പരിശോധിച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും കിഫ്ബിക്കെതിരെ ഇതേ ആരോപണവുമായി ചെന്നിത്തല രംഗത്ത് വന്നിരുന്നു.
അതേ സമയം കിഫ്ബി മസാലബോണ്ടുകള്‍ ലണ്ടന്‍ എക്സ്ചേഞ്ച് വഴി മെയ് പതിനേഴ് മുതല്‍ വിപണിയില്‍ എത്തിക്കും ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ചിട്ടുണ്ട്.