മലപ്പുറം: മോദി സർക്കാർ തനിക്കെതിരെ എടുത്ത പതിനാറോളം കേസുകള്‍ അവാർഡായാണ് കണക്കാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. വണ്ടൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ എറിയാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് തനിക്ക് റെക്കോർഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. വണ്ടൂരില്‍ നിന്ന് 69,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചതില്‍ വണ്ടൂരിലെ വോട്ടർമാരോട് പ്രത്യേക നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദി സർക്കാർ തനിക്കെതിരെയെടുത്ത കേസുകൾ അവാർഡായി കണക്കാക്കുന്നുവെന്ന് രാഹുൽ ഗാന്ധി - wayanad mp news
വണ്ടൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ എറിയാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവാരക്കുണ്ട് ഗവ.ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷമാണ് രാഹുൽ ഗാന്ധി വണ്ടൂരിലെത്തിയത്. പ്രവർത്തകരും നേതാക്കളും ചേർന്ന് രാഹുലിനെ സ്വീകരിച്ചു. യു.ഡി.എഫ് വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് കുഞ്ഞാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, വണ്ടൂർ എം.എൽ.എ എ.പി.അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി.അജയ് മോഹൻ, ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ്, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവറലി ശിഹാബ് തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉണ്ണികൃഷ്‌ണൻ, ഡി.സി.സി സെക്രട്ടറി എൻ.എ മുബാറക്ക് തുടങ്ങിയവർ പങ്കെടുത്തു.