മലപ്പുറം: സ്‌കൂട്ടറില്‍ ദമ്പതിമാര്‍ സഞ്ചരിക്കെ അമിത വേഗതയിലെത്തിയ ഇന്നോവ ഇടിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ കാറിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍. പട്ടാമ്പി കുണ്ടൂര്‍ക്കര സ്വദേശി കുന്നംകുളത്തിങ്ങല്‍ ബഷീറിനെയാണ് (56)കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്‌തത്. വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.
സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ സംഭവം : കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍ - ഏറ്റവും പുതിയ മലപ്പുറം വാര്‍ത്തകള്‍
സ്‌കൂട്ടറില്‍ ദമ്പതിമാര്‍ സഞ്ചരിക്കവെ ഇന്നോവ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ പട്ടാമ്പി കുണ്ടൂര്‍ക്കര സ്വദേശി കുന്നംകുളത്തിങ്ങല്‍ ബഷീര്‍ അറസ്റ്റില്‍
സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ച് തെറിപ്പിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
ഇയാള്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം സംഭവത്തില്‍ കൂടുതല്‍ പരിശോധനകളും അന്വേഷണവും നടക്കുന്നതായി കുറ്റിപ്പുറം സി.ഐ ശശീന്ദ്രന്‍ മേലേയില്‍ അറിയിച്ചു.