കേരളം

kerala

ETV Bharat / state

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു - കൊണ്ടോട്ടിയിൽ കാർ കത്തിയ വാർത്ത

കാറിന്‍റെ എഞ്ചിനു തകരാർ സംഭവിച്ചതായി സംശയമുണ്ടായിരുന്നു.

car burnt in kondotty  kondotty car burn news  malappuram car burn  മലപ്പുറം കാർ കത്തിയ വാർത്ത  കൊണ്ടോട്ടിയിൽ കാർ കത്തിയ വാർത്ത  കൊണ്ടോട്ടിയിൽ കാർ കത്തി നശിച്ചു
കൊണ്ടോട്ടിയിൽ ഓടുന്നതിനിടെ കാർ കത്തി നശിച്ചു

By

Published : Jan 18, 2021, 1:09 PM IST

Updated : Jan 18, 2021, 1:26 PM IST

മലപ്പുറം: കൊണ്ടോട്ടിയിൽ ഓടുന്നതിനിടെ തകരാർ സംശയിച്ചു നിർത്തിയ കാർ, യാത്രക്കാർ ഇറങ്ങിയതിനു തൊട്ടു പിന്നാലെ പൂർണമായി കത്തി നശിച്ചു. യാത്രക്കാരായ ദമ്പതികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മുസല്യാരങ്ങാടി മൂച്ചിക്കുണ്ടിൽ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

മുസല്യാരങ്ങാടി സ്വദേശി വി ജിബിനും ഭാര്യ രാഗിതയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ വളാഞ്ചേരിയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. കാറിന്‍റെ എഞ്ചിനു തകരാർ സംഭവിച്ചതായി സംശയമുണ്ടായിരുന്നു. തുടർന്ന് കാർ നിർത്തി പുറത്തിറങ്ങുകയും പിന്നാലെ കാറിൽ നിന്ന് പുകയും തീയും ഉയരുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മലപ്പുറത്ത് നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Last Updated : Jan 18, 2021, 1:26 PM IST

ABOUT THE AUTHOR

...view details