മലപ്പുറം : മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. പട്ടാമ്പി കൊപ്പം സ്വദേശികളായ മുഹമ്മദ് ഫാസില്‍ (23), അബൂബക്കര്‍ സിദ്ദിഖ് (32) എന്നിവരാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി നിഷാദ് ഓടി രക്ഷപ്പെട്ടു. തിരൂര്‍ വൈലത്തൂരില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് പെട്ടെന്ന് തിരിച്ച് പോകാന്‍ ശ്രമിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ഇവർ പിടിയിലായത്.
തിരൂരില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍
തിരൂര്‍ കൂട്ടായി കോട്ടക്കല്‍ മേഖലകളില്‍ ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‌പന നടത്തുന്ന വലിയൊരു സംഘത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു
തിരൂരില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍
കോട്ടക്കല്‍ ഭാഗത്ത് വില്‌പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നും പാലക്കാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു വില്‌പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Last Updated : Aug 8, 2019, 1:16 PM IST